Headlines
By Malakkallu Express:November 27, 2014

സിനിമ പുറത്തിറങ്ങി ഇരുപതാം വര്‍ഷത്തില്‍ ഒരു ട്രെയിലര്‍

സിനിമ റിലീസായി ഇരുപതാം വര്‍ഷത്തില്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയായ 'ദില്‍വാലേ ദുല്‍ഹനിയേ ലേ ജായേംഗേ'യുടെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

സിനിമ ഇറങ്ങിയതു മുതല്‍ മുംബൈയിലെ മറാത്താ മന്ദിര്‍ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 12 ന് ആയിരം ആഴ്ചകള്‍ തികയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.1995 ഒക്‌ടോബര്‍ 20 നാണ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ പുറത്തിറങ്ങിയത്. ഷാരൂഖും കാജോലും തകര്‍ത്തഭിനയിച്ച ചിത്രം പിന്നീട് എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം കണ്ടത്. രാജ്-സിമ്രാന്‍ ജോടി തലമുറകള്‍ക്ക് ശേഷവും ഇന്ത്യന്‍ പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു.

അമരീഷ് പുരി, അനുപം ഖേര്‍, ഫരീദാ ജലാല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ജറ്റിന്‍ ലളിത് സംഗീതം നല്‍കിയ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രം യാശ് രാജ് ഫിലിംസിന്റെ ബാനറില്‍ യാഷ് ചോപ്രയാണ് നിര്‍മിച്ചത്.

Filed under .

0 comments for "സിനിമ പുറത്തിറങ്ങി ഇരുപതാം വര്‍ഷത്തില്‍ ഒരു ട്രെയിലര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas