Headlines
By Malakkallu Express:November 27, 2014

ദേശീയ വടംവലി: ജൂനിയര്‍ വനിതാ കിരീടം കേരളത്തിന്‌

വെള്ളരിക്കുണ്ട്: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിനു കിരീടം. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നുള്ള ടീമാണ് കേരളത്തിനുവേണ്ടി വിജയം നേടിയത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ പഞ്ചാബിനെ ഇവര്‍ പരാജയപ്പെടുത്തി.
ആദ്യമായാണ് ദേശീയ വടംവലിയില്‍ ജീനിയര്‍വിഭാഗം മത്സരം നടക്കുന്നത്. ടീമിലെ ഒമ്പത് അംഗങ്ങളും സെന്റ് ജൂഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സിയാമൈക്കിളാണ് ക്യാപ്റ്റന്‍. സിസ്റ്റര്‍ എല്‍സമ്മ എം.ജെ. ആണ് ടീം മാനേജര്‍. പരപ്പയിലെ ഷൈജന്‍ ചാക്കോയായിരുന്നു പരിശീലകന്‍. കൊല്ലത്തുനടന്ന സംസ്ഥാനതല മത്സരത്തില്‍ കാസര്‍കോട് ജില്ലയ്ക്കുവേണ്ടി വിജയം നേടിയത് സെന്റ് ജൂഡ്‌സ് സ്‌കൂള്‍ ടീമായിരുന്നു.

Filed under .

0 comments for "ദേശീയ വടംവലി: ജൂനിയര്‍ വനിതാ കിരീടം കേരളത്തിന്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas