By Malakkallu Express:November 26, 2014
സംസ്ഥാന നാടകോത്സവത്തിന് നാളെ തിരിതെളിയും
കാഞ്ഞങ്ങാട്: സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം വ്യാഴാഴ്ച തുടങ്ങും. ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാത്രി ഏഴുമണിക്ക് പ്രദര്‍ശനം തുടങ്ങും. ആദ്യദിനം ആറുമണിക്ക് ഉദ്ഘാടനച്ചടങ്ങ് നടക്കും. 'നിഴലാട്ടപെരുമ'യാണ് പ്രദര്‍ശനത്തിനെത്തുന്ന ആദ്യനാടകം. 28-ന് കൊല്ലം അയനം നാടകവേദിയുടെ 'മഴകാറ്റിനോട് പറഞ്ഞത്', 29-ന് കോഴിക്കോട് ഹീറ്റസിന്റെ 'പേര് അറിവാളന്‍' എന്നീ നാടകങ്ങളും അവതരിപ്പിക്കും. 30-ന് സമാപിക്കും. സമാപനദിവസം പ്രദര്‍ശിപ്പിക്കുന്നത് വടകര വരദയുടെ 'മണ്ടന്‍ രാജാവാണ്.' കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറമാണ് സംഘാടകര്‍.
mathrubhoomi

