By Malakkallu Express:November 29, 2014
പഠനത്തോടൊപ്പം ആടുവളര്‍ത്തലും; കൊളത്തൂര്‍ യു.പി.യില്‍ വേറിട്ടകാഴ്ച
ബന്തടുക്ക: കൊളത്തൂര്‍ ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ആടിനെ വളര്‍ത്തി പാലുകുടിക്കുകയും പണം ഉണ്ടാക്കുകയും ചെയ്യാം. സ്‌കൂളിലെ അനിമല്‍ വെല്‍ഫെയര്‍ ക്ലൂബ്ബിലെ വിദ്യാര്‍ഥികളാണ് പഠനത്തോടൊപ്പം ആടുവളര്‍ത്തി പണവും ഉണ്ടാക്കുന്നത്.
മൂന്നുവര്‍ഷം മുമ്പാണ് സ്‌കൂളിലെ ആനിമല്‍ വെല്‍ഫെയര്‍ ക്ലൂബ്ബിലെ വിദ്യാര്‍ഥികള്‍ക്ക് പത്ത് ആട്ടിന്‍കുട്ടികളെ വിതരണംചെയ്തത്. പത്ത് ആടുകള്‍ക്ക് ഉണ്ടായ പതിമൂന്ന് കുട്ടികളെ മറ്റ് 13 വിദ്യാര്‍ഥികള്‍ക്ക് നല്കിയപ്പോള്‍ ആകെ വിതരണംചെയ്ത കുട്ടികളുടെ എണ്ണം

ഇരുപത്തിമൂന്നായി വര്‍ധിച്ചു.
പദ്ധതി വിജയകരമായി നടപ്പാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ക്ലൂബ്ബിന് 50,000 രൂപ കൂടി അനുവദിച്ചു. അതുപയോഗിച്ച് 12 ആട്ടിന്‍കുട്ടികളെ വാങ്ങി. ആകെ ആടുകളുടെ എണ്ണം 35. ആടുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കും ആട് ലഭിക്കും.
സമ്പാദ്യത്തിനു പുറമെ അരുമ മൃഗങ്ങളോട് സ്‌നേഹത്തോടെയും ദയയോടും പെരുമാറുക എന്ന മൃഗസംരക്ഷണവകുപ്പിന്റെ സന്ദേശം എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അധ്യാപിക എ.രാധയാണ് ക്ലൂബ്ബിന്റെ ചുമതല നിര്‍വഹിക്കുന്നത്.
ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്യായനി വിദ്യാര്‍ഥികള്‍ക്ക് ആടുകളെ വിതരണംചെയ്ത് രണ്ടാംഘട്ടം പദ്ധതി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈ. പ്രസിഡന്റ് എം.അനന്തന്‍ അധ്യക്ഷതവഹിച്ചു. ഡോ. കെ.ജി.ബൈജു പദ്ധതി വിശദീകരിച്ചു. കെ.കാര്‍ത്യായനി, ടോംസണ്‍ ജോസഫ്, കെ.കെ.നാരായണന്‍, കെ.സുജാത, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.ഷീജ, പി.ലക്ഷ്മി, സി.സുശീല എന്നിവര്‍ പ്രസംഗിച്ചു. ടി.സരോജിനി സ്വാഗതവും എ.രാധ നന്ദിയും പറഞ്ഞു.

mathrubhoomi