By Malakkallu Express:November 25, 2014
സ്‌കൂള്‍ ഗെയിംസ് കാസര്‍കോട്ട്
കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മൂന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ 27, 28, 29 തീയതികളില്‍ കാസര്‍കോട്ട് നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള വോളിബോള്‍, ടെന്നീസ്, ബോള്‍ ബാഡ്‌മെന്റണ്‍, ചെസ്, ക്രിക്കറ്റ് എന്നിവയാണ് കാസര്‍കോട്ട് നടക്കുക. താളിപ്പടുപ്പ് മൈതാനം, അടുക്കത്ത്ബയല്‍ മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. സംഘാടകസമിതി രൂപവത്കരിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ചെയര്‍മാനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ ജനറല്‍കണ്‍വീനറുമാണ്

