Headlines
By Malakkallu Express:November 14, 2014

ബംഗളുരുവില്‍ കല്യാണ്‍ ജൂവലേഴ്‌സിന്‌ രണ്ടു പുതിയ ഷോറൂമുകള്‍

mangalam malayalam online newspaperകൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാര്‍ന്ന പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ്‌ ബംഗളുരുവില്‍ രണ്ടു പുതിയ ഷോറൂമുകള്‍കൂടി തുടങ്ങുന്നു. ദക്ഷിണേന്ത്യയില്‍ 800 കോടി രൂപ മുതല്‍മുടക്കില്‍ ലക്ഷ്യമിടുന്ന വികസനപദ്ധതിയുടെ ഭാഗമായാണിത്‌. കോറമംഗലയിലും ജയനഗറിലുമാണ്‌ പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്‌. ദക്ഷിണേന്ത്യന്‍ നടന്മാരായ ശിവ്രാജ്‌ കുമാറും പ്രഭുവും ചേര്‍ന്ന്‌ ഈ രണ്ട്‌ ഷോറൂമുകളും ഉദ്‌ഘാടനം ചെയ്യും. കോറമംഗലയില്‍ നാളെ രാവിലെ പത്തരയ്‌ക്കും ജയനഗറില്‍ ഉച്ചയ്‌ക്ക്‌ 12 നുമാണ്‌ ഉദ്‌ഘാടനം. സ്വര്‍ണം വാങ്ങാനും സൗകര്യങ്ങള്‍ ചെയ്യാനും ഉപയോക്‌താക്കളെ ബോധവല്‍ക്കരിക്കുന്നതിനുമായി ബംഗളുരുവില്‍ മൈ കല്യാണ്‍ എന്ന പേരിലുള്ള 15 സര്‍വീസ്‌ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബംഗളുരുവില്‍ മൈ കല്യാണ്‍ വഴി എല്ലാവര്‍ക്കും പ്രാപ്‌തമായ വിലയില്‍ ഡയമണ്ട്‌ ആഭരണങ്ങളും ലഭ്യമാണ്‌. ബംഗളുരുവിനു പുറമെ ഹൂബ്ലി, മാംഗളൂര്‍, മൈസൂര്‍, ബെല്‍ഗാം എന്നിങ്ങനെ കര്‍ണാടകത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്‌ മികച്ചസാന്നിധ്യമുണ്ട്‌. ആറിലധികം ഷോറൂമുകളുള്ള കര്‍ണാടകയില്‍ സാന്നിധ്യം മെച്ചപ്പെടുത്താന്‍ ബംഗളുരുവിലെ പുതിയ രണ്ടു ഷോറൂമുകള്‍ സഹായിക്കുമെന്ന്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ടി.എസ്‌. കല്യാണരാമന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ വിപണികളിലെ മുന്‍തൂക്കം നിലനിര്‍ത്താനും ആഭ്യന്തര വിപണിയില്‍ കൂടുതല്‍ സ്‌റ്റോറുകള്‍ ആരംഭിക്കാനും ശൃംഖല വിപുലമാക്കാനുമാണ്‌ പരിശ്രമിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വകാര്യനിക്ഷേപകരായ വാര്‍ബര്‍ഗ്‌ പിങ്കസ്‌ കല്യാണ്‍ ജൂവലേഴ്‌സില്‍ ഈയിടെ 1200 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തിയിരുന്നു. വിശദമായ പ്രൈസ്‌ ടാഗിംഗ്‌ തുടങ്ങി പണിക്കൂലിയേക്കുറിച്ചുള്ള ദുരൂഹത നീക്കിയതും കൂടുതല്‍ സുതാര്യത വരുത്തിയതും കല്യാണ്‍ ജൂവലേഴ്‌സ്‌ ആണ്‌. മൈ കല്യാണ്‍ എന്ന പേരില്‍ ഉപയോക്‌തൃ സേവനകേന്ദ്രങ്ങള്‍ ആരംഭിച്ചതും കല്യാണ്‍ ആണ്‌. 1993-ല്‍ തൃശൂരില്‍ തുടക്കമിട്ട കല്യാണ്‍ ജൂവലേഴ്‌സ്‌ ആഭരണനിര്‍മ്മാണത്തിലും വിതരണത്തിലും ഇന്ത്യയിലെ ഒന്നാംകിട സ്‌ഥാപനമാണ്‌. അമിതാഭ്‌ ബച്ചന്‍, ഐശ്വര്യ റായ്‌ ബച്ചന്‍ എന്നിവര്‍ ദേശീയതലത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരാണ്‌. - See more at: http://www.mangalam.com/business/news/249926#sthash.HeBq4Krs.dpuf

Filed under .

0 comments for "ബംഗളുരുവില്‍ കല്യാണ്‍ ജൂവലേഴ്‌സിന്‌ രണ്ടു പുതിയ ഷോറൂമുകള്‍ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas