Headlines
By Malakkallu Express:November 14, 2014

ഇടിമിന്നലിനെ പ്രതിരോധിക്കുന്ന ഒപ്‌റ്റിക്കല്‍ കേബിളുമായി ഏഷ്യാനെറ്റ്‌ .

കോട്ടയം: ഇടിമിന്നലിനെ പ്രതിരോധിക്കാവുന്ന ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ വീടുകളില്‍ ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും എത്തിക്കുന്ന ജിഗാ ബൈറ്റ്‌ പാസീവ്‌ ഒപ്‌റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്‌ സംവിധാനം ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്‍ ലിമിറ്റഡ്‌ ഒരുക്കുന്നു. ആദ്യഘട്ടമായി കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം മേഖലകളിലാണു പദ്ധതി തയാറാക്കുന്നത്‌. കോട്ടയത്ത്‌ ആദ്യമായി ഡോക്‌സിസ്‌-3 ടെക്‌നോളജി ഉപയോഗിച്ച്‌ 50 എം.ബി. വരെ സ്‌പീഡില്‍ ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കും. ഈ മാസം പദ്ധതിക്കു തുടക്കമാകും. കേരളത്തിലെ ആദ്യ ബ്രോഡ്‌കാസ്‌റ്റ്‌ എഞ്ചിനിയറിംഗ്‌ കണ്‍സള്‍ട്ടന്റ്‌ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ സര്‍ട്ടിഫൈഡ്‌ മള്‍ട്ടി സര്‍വീസ്‌ ഓപ്പറേറ്ററായി ഏഷ്യാനെറ്റ്‌ സാറ്റ്‌കോം മാറിയതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ പട്ടണങ്ങളില്‍ സ്‌ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ ഹെഡ്‌എന്‍ഡുകളുടെ ഇന്നത നിലവാരവും ഉപയോക്‌താക്കളുടെ താത്‌പര്യമനുസരിച്ചു ചാനലുകള്‍ സെലക്‌ട്‌ ചെയ്യാന്‍ സാധിക്കുന്ന സംവിധാനവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്‌റ്റമര്‍ കെയര്‍ കോള്‍ സെന്ററും കമ്പനിയുടെ പ്രത്യേകതയാണ്‌. കൂടുതല്‍ ചാനലുകള്‍ ഹൈ ഡഫനിഷ്യന്‍ സംവിധാനത്തിലേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്‌. നിലവിലുള്ള വരിക്കാര്‍ക്കും, പുതിയ വരിക്കാര്‍ക്കും ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുക്കുമ്പോള്‍ കോംബോ ഓഫറിലൂടെ കൂടുതല്‍ ആനുകുല്യങ്ങള്‍ ലഭ്യമാണെന്നും ജനറല്‍ മാനേജര്‍ ടി.ആര്‍.ബാലഗോപാലന്‍നായര്‍, ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍ കെ. മനോജ്‌, ഏരിയാ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ കെ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
- See more at: http://www.mangalam.com/

Filed under .

0 comments for "ഇടിമിന്നലിനെ പ്രതിരോധിക്കുന്ന ഒപ്‌റ്റിക്കല്‍ കേബിളുമായി ഏഷ്യാനെറ്റ്‌ ."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas