By Malakkallu Express:November 20, 2014
സൗജന്യ നേത്രരോഗ നിര്‍ണയ ക്യാന്പ്
ബന്തടുക്ക: ബന്തടുക്ക പി.എച്ച്.സി., മൊബൈല്‍ നേത്രപരിശോധന യൂണിറ്റ്, ഇന്ദിരാജി സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ നേത്രരോഗ നിര്‍ണയക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം ലില്ലി തോമസ്, ഡോ. രാജേഷ്, സാബു അയന്തിക്കല്‍, രവീന്ദ്രന്‍ ചൂരിത്തോട്, രാധാകൃഷ്ണന്‍, കെ.സി.രാജു, നാരായണന്‍ നായര്‍, എച്ച്.എലുമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഹാഷിം, മഞ്ജുഷ എന്നിവര്‍ നേതൃത്വം നല്കി.

