Headlines
By Malakkallu Express:November 12, 2014

ബന്തടുക്ക-പൊയിനാച്ചി റോഡ്; നവീകരണ നിര്‍ദേശവുമായി റോഡ് സുരക്ഷാ കമ്മീഷണര്‍

ബന്തടുക്ക: ബന്തടുക്ക-പൊയിനാച്ചി റോഡ് നവീകരണത്തിന് പുത്തന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍. കമ്മീഷണര്‍ റിട്ട. ജസ്റ്റിസ് ചന്ദ്രശേഖരദാസാണ് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കിയത്. നിര്‍ദേശമനുസരിച്ച് കരിച്ചേരിപ്പാലം കഴിഞ്ഞ് വിളക്കുമാടം ജങ്ഷനും കഴിഞ്ഞുള്ള കയറ്റത്തില്‍ റോഡിറങ്ങിവരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഹമ്പ് വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് പെര്‍ളടുക്കം ജങ്ഷനിലുള്ള വളവ് നിവര്‍ത്തി, കാസര്‍കോട് ഭാഗത്തേയ്ക്ക് പോകുന്നവര്‍ വിശ്രമിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം മുന്നോട്ടുനീക്കി സ്ഥാപിക്കണം.
കൊളത്തൂര്‍വളവ്, മരുതടുക്കം എന്നിവിടങ്ങളില്‍ വളവ് നേരെയാക്കണം. കൂടാതെ റിഫ്ലക്ടര്‍ സ്ഥാപിക്കണം. ബേഡകം വളവ്, പുളിങ്കുന്ന് കോളനി, പേര്യ ക്ലബ്, മുന്നാട് സ്‌കൂള്‍ എന്നിവിടങ്ങളിലെ വളവുകളും നേരെയാക്കണം. പുളിവിഞ്ചിയില്‍ ഹമ്പ് വേണം. ആനക്കല്ല് ഇറക്കത്തിലും ഹമ്പ് നിര്‍മിച്ച് കരിവേടകത്തേയ്ക്കുള്ള യാത്ര എളുപ്പമാക്കണം.
കൂടാതെ ബന്തടുക്ക പെട്രോള്‍പമ്പിന് എതിര്‍ഭാഗത്തായി നിലകൊള്ളുന്ന മരം മുറിച്ചുമാറ്റുവാനും പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പാതയോരത്തെ കാടിനെക്കുറിച്ചും പരാമര്‍ശമുണ്ടായി.
http://www.mathrubhumi.com/

Filed under .

0 comments for "ബന്തടുക്ക-പൊയിനാച്ചി റോഡ്; നവീകരണ നിര്‍ദേശവുമായി റോഡ് സുരക്ഷാ കമ്മീഷണര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas