Headlines
By Malakkallu Express:November 12, 2014

ബന്തടുക്ക-ബളാംതോട് റൂട്ടില്‍ യാത്രാദുരിതം

ബന്തടുക്ക: ബളാംതോടില്‍നിന്ന് ബന്തടുക്കവഴി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം മുടങ്ങിയിട്ട് ദിവസങ്ങളായി. റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന രണ്ട് ബസ്സുകള്‍ സാങ്കേതിക കാരണങ്ങളാല്‍ അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുന്നതാണ് യാത്രമുടങ്ങാന്‍ കാരണം. ഇതോടെ മലയോരവാസികളുടെ യാത്രാദുരിതം വര്‍ധിച്ചു.
വിദ്യാര്‍ഥികള്‍, മറ്റ് യാത്രക്കാര്‍ എന്നിവര്‍ ബന്തടുക്കയിലേക്ക് യാത്രചെയ്തിരുന്ന ബസ്സാണ് ഇപ്പോള്‍ ഓട്ടം നിര്‍ത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികളെയാണ് ബസ്സില്ലാത്തത് ഏറെ ബാധിക്കുന്നത്. സമയത്ത് സ്‌കൂളില്‍വന്ന് തിരിച്ചുപോകാന്‍ അവര്‍ക്ക് കഴിയുന്നില്ല. ടാക്‌സികളില്‍ മുതിര്‍ന്നവര്‍ നല്കുന്ന കാശും നല്കണം.
യാത്രാദുരിതം ഏറെ ബാധിക്കുന്ന ബളാംതോട്ടിലേയ്ക്ക് ബന്തടുക്ക വഴി കെ.എസ്.ആര്‍.ടി.സി. എങ്കിലും ഓടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
http://www.mathrubhumi.com/

Filed under .

0 comments for "ബന്തടുക്ക-ബളാംതോട് റൂട്ടില്‍ യാത്രാദുരിതം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas