By Malakkallu Express:November 12, 2014
ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി
കാഞ്ഞങ്ങാട്: എസ്ബിഐ ശാഖയ്ക്ക് മുന്നില്‍ പ്രകടനം നടത്തി. എന്‍ അശോക്കുമാര്‍, കെ സുരേഷ്, കെ പി രാജന്‍, എം വിജയന്‍, ഗോപിനാഥ്, വി പി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.പത്താം ഉഭയകക്ഷി കരാര്‍ ഉടന്‍ നടപ്പാക്കുക, ബാങ്ക് സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബാങ്ക് ഓഫീസര്‍മാരുള്‍പ്പെടെ പത്തുലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കും. പണിമുടക്കുന്ന ജീവനക്കാര്‍ പകല്‍ 11ന് കാഞ്ഞങ്ങാട് സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയ്ക്ക് മുന്നില്‍ പ്രകടനം നടത്തും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ ഐക്യവേദി നേതൃത്വത്തില്‍ ബുധനാഴ്ച നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കാസര്‍കോട് സിന്‍ഡിക്കേറ്റ് ബാങ്കിന് മുന്നില്‍ ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി. കെ വി മുരളീധരന്‍, മനോജ്, കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
- See more at: http://www.deshabhimani.com

