By Malakkallu Express:November 12, 2014
കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത: യോഗം ഇന്ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാത സര്‍വേ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള ജനകീയ പിന്തുണ ഉറപ്പുവരുത്താന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ- ബഹുജന- സന്നദ്ധസംഘടന പ്രവര്‍ത്തകരുടെയും യോഗം ബുധനാഴ്ച പകല്‍ മൂന്നിന് കാഞ്ഞങ്ങാട് വ്യാപരാഭവനില്‍ നടക്കും.കാഞ്ഞങ്ങാട്- പാണത്തൂര്‍ പാതയുടെ സര്‍വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കര്‍ണാടക ഭാഗത്ത് തടസങ്ങളുണ്ടായതിനാല്‍ സര്‍വേ പൂര്‍ത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കാഞ്ഞങ്ങാട്- കാണിയൂര്‍ 71 കീലോമീറ്റര്‍ പാത പൂര്‍ണമായും സര്‍വേ നടത്താന്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. റെയില്‍വേ ഇതിനകം സര്‍വേയുടെ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് നവംബറില്‍ സര്‍വേ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും ജനകീയ ഇടപെടലുകളും ശക്തിപ്പെടുത്താനാണ് പി കരുണാകരന്‍ എംപി യോഗം വിളിച്ചുചേര്‍ത്തത്.
- See more at: http://www.deshabhimani.com/

