
കാസര്‍കോട്: താളിപ്പടപ്പ് മൈതാനത്ത് റവന്യൂജില്ലാ കായികമേള തുടങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ പതാക ഉയര്‍ത്തി. തുടര്‍ന്നുനടന്ന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാനതല മത്സരത്തില്‍ വിജയികളായവരെ ചടങ്ങില്‍ അനുമോദിച്ചു. നഗരസഭാ കൗണ്‍സിലര്‍ ജി.നാരായണന്‍, നഗരസഭാംഗം അനിത, സദാശിവ നായ്ക്, സൗമിനി കല്ലത്ത്, കെ.ഡി.മാത്യു, മനോജ്, പി.രവീന്ദ്രനാഥ്, ജി.രാജഗോപാല, ടി.എന്‍.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.ബല്ലാള്‍ നന്ദിയും പറഞ്ഞു. ശനിയാഴ്ച മേള സമാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും.
source-http://www.mathrubhumi.com/