Headlines
By Malakkallu Express:November 15, 2014

ഫോട്ടോഗ്രാഫര്‍മാരുടെ ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്: സെല്‍ഫോണ്‍ അടക്കമുള്ള സാങ്കേതികവളര്‍ച്ച തങ്ങളുടെ തൊഴില്‍ മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി. കാഞ്ഞങ്ങാട് ടൗണില്‍ 400-ലേറെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. പ്രദര്‍ശനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോവിന്ദന്‍ ചങ്കരംകാട് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.ബാലന്‍, സൗത്ത് കാനറ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹര്‍ഷാകര്‍, കെ.സി.അബ്രഹാം, സി.കെ.ജനാര്‍ദനന്‍, ചന്ദ്രന്‍ വടിക്കുന്ന്, ടി.എം.സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു. ഹരീഷ് പാലക്കുന്ന് സ്വാഗതവും ശ്രീധരന്‍ നടക്കാല്‍ നന്ദിയും പറഞ്ഞു. ഛായഗ്രഹണവും ആധുനിക സമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. സി.കെ.ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. കെ.സി.അബ്രഹാം വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.പി.ഷാജി, സണ്ണി ജേക്കബ്, രവീന്ദ്രന്‍, ഹനീഫ എന്നിവര്‍ സംസാരിച്ചു. വിനു സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രകടനവും നടന്നു. ശനിയാഴ്ച പ്രതിനിധിസമ്മേളനം നടക്കും. സംസ്ഥാന പ്രസിഡന്റ് വിജയന്‍ മാറാഞ്ചേരി ഉദ്ഘാടനം ചെയ്യും.
പ്രദര്‍ശനത്തില്‍ ഉപ്പള ശൃംഗാര്‍ സ്റ്റുഡിയോയിലെ വിജയന്‍ കെ.നായര്‍ക്ക് പ്രദര്‍ശന മത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടി. നീലേശ്വരം എയ്ഞ്ചല്‍ സ്റ്റുഡിയോയിലെ ശ്രീജീത്ത് നീലായി, തൃക്കരിപ്പൂര്‍ ഇന്‍സൈറ്റ് സ്റ്റുഡിയോയിലെ അമീറലി ഒളവറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
source-http://www.mathrubhumi.com/

Filed under .

0 comments for "ഫോട്ടോഗ്രാഫര്‍മാരുടെ ജില്ലാ സമ്മേളനം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas