By Malakkallu Express:November 15, 2014
മലയോരറോഡുകള്‍ കാടുമൂടി; അപകടങ്ങള്‍ പതിവായി
മാലക്കല്ല്: സംസ്ഥാനപാതയടക്കം മലയോരപാതകള്‍ പലഭാഗങ്ങളിലും കാടുമൂടിയതോടെ വാഹനങ്ങള്‍ അപകടങ്ങളില്‍ പെടുന്നത് പതിവായി. ഡ്രൈവര്‍മാരുടെ കാഴ്ചകള്‍ മറച്ചുകൊണ്ട് വളര്‍ന്നുനില്ക്കുന്ന റോഡരികിലെ കാടുകളും പുല്ലുകളുമാണ് അപകടഭീഷണിയാകുന്നത്. റോഡരികിലെ മരത്തിന്റെ ചില്ലകളും വള്ളിപ്പടര്‍പ്പുകളും റോഡിലേക്ക് തള്ളിനില്ക്കുന്നത് ബസ്യാത്രക്കാര്‍ക്ക് അപകടം വരുത്തുകയാണ്.
കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയില്‍ കോട്ടപ്പാറ, നെല്ലിത്തറ, ഗുരുപുരം, പേരൂര്‍, ഇരിയ, മുട്ടിച്ചിരല്‍, ഏഴാംമൈല്‍, തട്ടുമ്മല്‍ ഭാഗങ്ങളില്‍ റോഡിലേക്ക് കാടുകള്‍ വളര്‍ന്നുനില്ക്കുകയാണ്. വളവുകളില്‍ കാടുമൂടിയതോടെ ചെറുവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
മൂന്നാംമൈല്‍-എണ്ണപ്പാറ റോഡും ഏഴാംമൈല്‍-അടുക്കം റോഡും കാടുമൂടിയ നിലയിലാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ കാട് വെട്ടിത്തെളിക്കല്‍ ഒഴിവായതാണ് റോഡരിക് കാടുപിടിക്കാനുള്ള കാരണം. ചില സ്ഥലങ്ങളില്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കാടുവെട്ടിത്തെളിക്കുന്നതു മാത്രമാണ് ഏക ആശ്വാസം.
source-http://www.mathrubhumi.com/