By Malakkallu Express:November 15, 2014
ചാച്ചാജിത്തൊപ്പിയും പനിനീര്‍പ്പൂക്കളുമായി ശിശുദിനാഘോഷം
ബന്തടുക്ക: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നെഹ്രു അനുസ്മരണവും ശിശുദിനാഘോഷങ്ങളും നടന്നു. ശിശുദിനത്തിന്റെ ഭാഗമായി മുഴുവന്‍ സ്‌കൂളുകളിലും മത്സരങ്ങള്‍, റാലി, രക്ഷാകര്‍തൃസംഗമം എന്നിവ നടന്നു.
മുന്നാട് എ.യു.പി. സ്‌കൂളില്‍ ശിശുദിനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നെഹ്രുത്തൊപ്പി നിര്‍മിച്ചു. പുഷ്പാര്‍ച്ചനയും നടന്നു. പ്രത്യേക അസംബ്ലിക്ക് കെ.ബാലകൃഷ്ണന്‍ നേതൃത്വം നല്കി. വി.ഡി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥിറാലിയുമുണ്ടായിരുന്നു.
സ്‌കൂളില്‍ നടന്ന രക്ഷാകര്‍തൃസംഗമം എം.ശ്രീലത ഉദ്ഘാടനം ചെയ്തു. കെ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ. പ്രസിഡന്റ് പ്രസന്ന, വി.ഡി.ജോസഫ്, കെ.ബാലകൃഷ്ണന്‍, സി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എന്‍.എം.തോമസ് ഉത്തമ പൗരന്മാരെ എങ്ങനെ സൃഷ്ടിക്കാം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളില്‍ നെഹ്രു അനുസ്മരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിക്ക് സണ്ണി ജോസഫ്, ലിസി അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന രക്ഷാകര്‍ത്തൃസംഗമത്തിന് ഗീത, സൂസി, സണ്ണി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.

source-http://www.mathrubhumi.com/