By Malakkallu Express:November 26, 2014
പാതയോരം വൃത്തിയാക്കി പഞ്ചായത്ത് പ്രസിഡന്റ്
രാജപുരം: പാതയോരം വൃത്തിയാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി. സ്‌കൂള്‍ കുട്ടികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന പാതയോരത്തെ കാടുകള്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാലിന്റെ നേതൃത്വത്തില്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് വൃത്തിയാക്കിയത്.
കോടോം കാഞ്ഞിരത്തുങ്കാല്‍ മുതല്‍ ഒടയംചാല്‍വരെയുള്ള ഭാഗത്തെ കാടാണ് വെട്ടിത്തെളിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ടി.ശാരദ, ഇ.കെ.കല്പന എന്നിവരുടെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ ഇരുപത്തഞ്ചോളം സ്ത്രീകളാണ് പാതയോരം വൃത്തിയാക്കിയത്.

mathrubhoomi