By Malakkallu Express:November 18, 2014
ബൈന്ദൂര്‍-കാസര്‍കോട് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഡിസംബറില്‍ –റെയില്‍വേ ഡിവിഷനല്‍ മാനേജര്‍
കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കും
കാസര്‍കോട്: ബൈന്ദൂര്‍-കാസര്‍കോട് പാസഞ്ചര്‍ ട്രെയിന്‍ ഡിസംബറില്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആനന്ദ് പ്രകാശ് അറിയിച്ചു.
ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള എ ക്ളാസ് റെയില്‍വേ സ്റ്റേഷനുകളുടെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യവികസനവും വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ രണ്ട് എ ക്ളാസ് സ്റ്റേഷനുകളിലും മറ്റ് ആദര്‍ശ് സ്റ്റേഷനുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. റെയില്‍വേയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ജില്ലയിലെ എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കാഞ്ഞങ്ങാട്-കാണിയൂര്‍പാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പി. കരുണാകരന്‍ എം.പി ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചു.
കാസര്‍കോട്-ബൈന്ദൂര്‍ പാസഞ്ചര്‍ കണ്ണൂര്‍ വരെ നീട്ടണമെന്നും കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോടു വരെ നീട്ടണമെന്നും എം.പി ആവശ്യപ്പെട്ടു. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

http://www.madhyamam.com/