By Malakkallu Express:November 18, 2014
സൗജന്യ മത്സരപരീക്ഷാ പരിശീലനം
കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം, പി.എസ്.സി., യു.പി.എസ്.സി., എസ്.എസ്.സി., ബാങ്കിങ്, സി.ഡി.എസ്., ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ തുടങ്ങി. വിവിധ മത്സരപരീക്ഷള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ സമഗ്ര കോച്ചിങ് നല്‍കും. പ്ലസ് ടു ജയിച്ചവര്‍ക്കും അതിനുമുകളിലുള്ള എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോപ്പി സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ അപേക്ഷ 25-നകം സമര്‍പ്പിക്കണം. അഭിമുഖം കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡിസംബര്‍ അഞ്ചിനും ഹൊസ്ദുര്‍ഗ്ഗ് ഡിസംബര്‍ ആറിനും 11 മണിക്ക് നടത്തും. അഭിമുഖത്തിന് പ്രത്യേക അറിയിപ്പ് നല്കുന്നതല്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 255582, 9447947059, ഇമെയില്‍ employmentksgd@gmail.com.
http://www.mathrubhumi.com/
http://www.mathrubhumi.com/

