Headlines
By Malakkallu Express:November 18, 2014

മെഡിക്കല്‍ കോളേജിനായുള്ള സമരത്തിന് ഐക്യദാര്‍ഢ്യം

ബദിയടുക്ക: തറക്കല്ലിടല്‍ കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവരിയില്‍ തുടങ്ങാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കേരള കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ജനകീയ സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒപ്പുമതില്‍ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസാബി ചെര്‍ക്കള പ്രസംഗിച്ചു. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷതവഹിച്ചു.
കണ്‍വീനര്‍ എസ്.എം.മയ്യ സ്വാഗതം പറഞ്ഞു. പ്രൊഫ. എ.ശ്രീനാഥ്, ബദ്രുദ്ദീന്‍ താസിം, ജഗന്നാഥ ഷെട്ടി, കരുണാകര ബദിയടുക്ക, മഹേഷ് വളക്കുഞ്ച, എ.എസ്. അഹമ്മദ്, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, ലത്തീഫ് സോണ, ശാഫി ഗോളിയട്ക്ക, ബി.എസ്.ഇബ്രാഹീം, ജീവന്‍ തോമസ്, കെ.എം.ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
http://www.mathrubhumi.com/

Filed under .

0 comments for "മെഡിക്കല്‍ കോളേജിനായുള്ള സമരത്തിന് ഐക്യദാര്‍ഢ്യം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas