By Malakkallu Express:November 18, 2014
ബാലഗോകുലം താലൂക്ക് കലോത്സവം 22-ന് തുടങ്ങും
കാഞ്ഞങ്ങാട്: ബാലഗോകുലം നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന താലൂക്ക് കലോത്സവം 22-ന് ആരംഭിക്കും. ഹൊസ്ദൂര്‍ഗ് താലൂക്ക് സമിതിയുടെ കലോത്സവം 22, 23 തീയതികളില്‍ മാവുങ്കാല്‍ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കും. 22-ന് രാവിലെ 9.30-ന് മാവുങ്കാല്‍ സ്വാമി രാമദാസ് വിദ്യാമന്ദിരത്തില്‍ സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. 23-ന് രാവിലെ 9.30-ന് ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവ് പി.വിഷ്ണുപ്രിയ ഉദ്ഘാടനം നിര്‍വഹിക്കും.
ഉദുമ താലൂക്ക് കലോത്സവം 29, 30 തീയതികളില്‍ പനയാല്‍ നെല്ലിയടുക്കം ഗവ. എല്‍.പി. സ്‌കൂളില്‍ നടക്കും. 29-ന് രാവിലെ 9.30-ന് സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം 3.30-ന് കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. നീലേശ്വരം നാരായണ മാരാര്‍ ഉദ്ഘാടനം ചെയ്യും.

http://www.mathrubhumi.com/