Headlines
By Malakkallu Express:November 30, 2014

വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം

കാസര്‍ഗോഡ്: ജില്ലയില്‍മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് വേതനം ഇനത്തില്‍ നല്‍കാനുള്ള 11 കോടി രൂപ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ജില്ലാ വികസനസമിതിയോഗത്തില്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍നടന്നയോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷനായിരുന്നു. സാധാരണക്കാരായ ജനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വേതനം മുടങ്ങുന്നത് ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്െടന്നും ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി ജില്ലയിലെ നാല് ബ്ളോക്കുകളിലായി മാത്രം ചുരുക്കാന്‍ പദ്ധതിയുണ്േടാ എന്ന്കെ. കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരപ്പൂര്‍)യോഗത്തില്‍ ചോദ്യമുന്നയിച്ചു. ആറ് ബ്ളോക്കുകളിലും സജീവമായിത്തന്നെ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ചന്ദ്രശേഖരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സീറോ ലാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടി വില്ലേജിലെ ഹിലാല്‍ നഗറില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് സ്ഥലംഅനുവദിച്ചത് മറ്റുള്ളവര്‍ കൈവശം വെച്ചിരിക്കുകയാണ്. ഇതിനെതിരെ കേരള ഭൂ സംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച്‌ വരുന്നതായി അധികൃതര്‍ അറിയിച്ചു. ദേശീയപാതയിലെ പെരിയാട്ടടുക്കം വളവില്‍ റോഡിന്റെ വശങ്ങളില്‍ കാട് വളര്‍ന്ന് മൂടിയതിനാല്‍ ഗതാഗത തടസം ഉണ്ടാകുന്നതായി യോഗം വിലയിരുത്തി. റോഡ് സേഫ്റ്റിയില്‍ ഉള്‍പ്പെടുത്തി ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. സീതാംഗോളിയില്‍ ഉണ്ടായ ബസ് അപകടം കണക്കിലെടുത്ത് കാലപ്പഴക്കം ചെന്ന ബസുകള്‍ സര്‍വീസ് നടത്തുന്നതിനെതിരെ നടപിടയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നും പഴക്കമുള്ള യാത്രാവാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്നതിനായി രണ്ട് ക്യാമ്ബുകള്‍ സംഘടിപ്പിച്ചിട്ടുണ്െടന്നും ആര്‍ടിഒ യോഗത്തെ അറിയിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കൊടക്കാട് ഗവ.വെല്‍ഫെയര്‍ യുപി സ്കൂളില്‍ 453 കുട്ടികള്‍ പഠിക്കുന്നുണ്െടങ്കിലും 10 ഡിവിഷനുകള്‍ മാത്രമാണ് ഉള്ളതെന്നും കൂടുതല്‍ ഡിവിഷന്‍ അനുവദിക്കുന്നതിനും അധ്യാപകരെ നിയമിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും കെ. കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) ആവശ്യപ്പെട്ടു. 2010 ന് ശേഷം സര്‍ക്കാര്‍ അധിക ഡിവിഷനുകള്‍ അനുവദിക്കുന്നില്ല ഹയര്‍ വെരിഫിക്കേഷന്‍ നടത്താന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നുംവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, എംഎല്‍എ മാരായ ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സബ് കളക്ടര്‍ കെ. ജീവന്‍ബാബു, എഡിഎം എച്ച്‌. ദിനേശന്‍, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ സി.എച്ച്‌. മുഹമ്മദ് ഉസ്മാന്‍, വിവിധ വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Filed under .

0 comments for "വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas