By Malakkallu Express:November 30, 2014
രക്തം നല്‍കി ചരിത്രമെഴുതുന്നവര്‍
കാസര്‍ഗോഡ്: കഴിഞ്ഞ രണ്ടു വര്‍ഷവും ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്തതിനുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ പുരസ്കാരം നേടിയ മുന്നാട് പീപ്പിള്‍സ് കോളജ് എന്‍എസ്‌എസ് യുണിറ്റ് 'മാസത്തിലൊരു രക്തദാന പദ്ധതി' യുമായി രംഗത്ത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്യാമ്ബിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് വിദ്യാഭ്യാസ സഹകരണ സംഘം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.എന്‍. ജഗദീശന്‍ നമ്ബ്യാര്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി രക്ത ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. മനോജ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സഹകരണ സംഘം സെക്രട്ടറി ഇ.കെ. രാജേഷ്, ഭരണസമിതിയംഗം എം. ലതിക, സന്നദ്ധ രക്തദാന ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ വി. വിനോദ്കുമാര്‍, സാബു മാരാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസര്‍മാരായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വി.ജ്യോതി നന്ദിയും പറഞ്ഞു. വളണ്ടിയര്‍ സെക്രട്ടറിമാരായ വി.എസ്. വിഷ്ണു,എം. ഹരികൃഷ്ണന്‍, കെ.നവ്യ, പി. ആതിര എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ വര്‍ഷം നാലു രക്തദാന ക്യാമ്ബുകളിലായി എന്‍എസ്‌എസ്വളണ്ടിയര്‍മാരും വിദ്യാര്‍ഥികളും ചേര്‍ന്നു മുന്നൂറോളം യുണിറ്റ് രക്തംദാനം ചെയ്തിരുന്നു. രക്തദാന ക്യാമ്ബുകളിലല്ലാതെ പരിയാരം, മംഗലാപുരം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി 125ലേറെ യൂണിറ്റ് രക്തം വളണ്ടിയര്‍മാര്‍ നല്കിയിരുന്നു. ഈ മാസം മുതല്‍ 2015 ഏപ്രില്‍ മാസം വരെയായി ആറു ക്യാമ്ബുകള്‍ സംഘടിപ്പിക്കാനാണു എന്‍എസ്‌എസ് യുണിറ്റ് ലക്ഷ്യമിടുന്നത്.

