Headlines
By Malakkallu Express:November 27, 2014

വന്യമൃഗശല്യത്തില്‍ വീര്‍പ്പുമുട്ടി മലയോരജനത

മാലക്കല്ല് :പനത്തടി പഞ്ചായത്തില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. പെരുതടി, പുളിംകൊച്ചി, നെല്ലിത്തോട്, അച്ചംപാറ, പന്തിക്കാല്‍, മാനടുക്കം, ബളാംതോട് തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യംമൂലം പൊറുതിമുട്ടുന്നത്.
പ്രധാന വിളകളായ തെങ്ങ്, കമുക്, കുരുമുളക്, റബ്ബര്‍ തുടങ്ങിയവയും ഇടവിളയായി കൃഷിചെയ്യുന്ന വാഴ, ചേമ്പ്, ചേന തുടങ്ങി എന്ത് കൃഷിചെയ്താലും വിളവെടുപ്പിന് മുമ്പുതന്നെ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിക്കാനുള്ള ആലോചനയിലാണ്. വര്‍ഷത്തില്‍ പതിനായിരം തേങ്ങ ലഭിച്ചിരുന്ന തെങ്ങിന്‍തോപ്പില്‍നിന്ന് ഇപ്പോള്‍ മൂവായിരത്തില്‍ താഴെ തേങ്ങമാത്രമാണ് ലഭിക്കുന്നതെന്ന് പെരുതടിയിലെ കര്‍കന്‍ ശ്രീകൃഷ്ണ സരളായ പറയുന്നു.
വന്യമൃഗങ്ങള്‍ കൂട്ടമായെത്തിയാണ് കൃഷി നശിപ്പിക്കുന്നത്. ശ്രീകൃഷ്ണ സരളായയെ കൂടാതെ പ്രകാശ് സരളായ, മുരളീധരന്‍ നായര്‍ മാനടുക്കം, ബാബു നായിക്ക്, മാധവ നായിക്ക്, ശിവാനന്ദ സരളായ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്. ഇവയെ നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
mathrubhoomi

Filed under .

0 comments for "വന്യമൃഗശല്യത്തില്‍ വീര്‍പ്പുമുട്ടി മലയോരജനത"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas