ബദിയഡുക്ക: കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന 30നു വഞ്ചനാദിനമായി ആചരിക്കാനും അന്നേദിവസം രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതീകാത്മക മെഡിക്കല്‍ കോളജ് നിര്‍മിച്ച് ഉദ്ഘാടനം ചെയ്യാനും ജനകീയ സമര സമിതി യോഗം തീരുമാനിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അമ്മമാരുടെ കൂട്ടായ്മ, സാംസ്കാരിക കൂട്ടായ്മ, മനുഷ്യമതില്‍, സെക്രട്ടേറിയറ്റ് ധര്‍ണ തുടങ്ങിവ നടത്താനും യോഗം തീരുമാനിച്ചു.സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷതവഹിച്ചു. പ്രഫ. ശ്രീനാഥ്,അഡ്വ. പ്രകാശ് അമ്മണ്ണയ്യ, ഗാംഭീര്‍ പെര്‍ള, കുഞ്ചാര്‍ മുഹമ്മദ് ഹാജി, മഞ്ജുനാഥ് മാന്യ, അന്‍വര്‍ ഓസോണ്‍, മഹേഷ് വളക്കുഞ്ച, കരുണാകരന്‍, അബ്ദുള്ള ചാലക്കര, ജഗന്നാഥ ഷെട്ടി, അശോകന്‍ നീര്‍ച്ചാല്‍, സുബൈര്‍ ബാപ്പാലിപ്പാനം, ലത്തീഫ് സോണ, ഹൈദര്‍ കുടുപ്പംകുഴി, അഖിലേഷ് നഗുമുഗം, ജീവന്‍ തോമസ്, പി.എന്‍.ആര്‍. അമ്മണ്ണയ്യ, എം.ബി. മുഹമ്മദ്കുഞ്ഞി, നരേന്ദ്ര ബദിയഡുക്ക, പച്ചേരി മുഹമ്മദ്, ഹസന്‍ ബദിയഡുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം. മയ്യ സ്വാഗതം പറഞ്ഞു.