By Malakkallu Express:November 16, 2014
മിന്നലേറ്റ് വീടുകള്‍ക്ക് കേടുപാട്
രാജപുരം: ശക്തമായ മിന്നലില്‍ രണ്ടുവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചാമുണ്ഡിക്കുന്ന് പടിഞ്ഞാറെ തുമ്പോടി ടി.നാരായണന്‍, സഹോദരി ടി.കുമാരി എന്നിവരുടെ വീടുകള്‍ക്കാണ് വെള്ളിയാഴ്ച വൈകിട്ടോടെ ഇടിമിന്നലേറ്റത്. രണ്ടു വീടുകളുടെയും വയറിങ് കത്തിനശിച്ചു. വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
source-http://www.mathrubhumi.com/

