By Malakkallu Express:November 28, 2014
വൈദ്യുതി ഒളിച്ചുകളിച്ചു; കാസര്‍കോട് നഗരം വെന്തുരുകി
.
കാസര്‍കോട്: അറ്റകുറ്റപ്പണിക്കായി വൈദ്യുതി വകുപ്പ് അധികൃതര്‍ ഒരുപകല്‍മുഴുവന്‍ വൈദ്യുതി ഓഫാക്കിയത് കാസര്‍കോട് നഗരത്തെ ബുദ്ധിമുട്ടിലാക്കി
അടിയന്തര അറ്റകുറ്റപ്പണി ഉള്ളതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് മൈലാട്ടി 220 കെ.വി.സബ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു. അവിടെനിന്ന് വൈദ്യുതി പ്രവഹിക്കുന്ന വിദ്യാനഗര്‍, ബദിയഡുക്ക, മുള്ളേരിയ, അനന്തപുരം തുടങ്ങിയ സബ് സേറ്റഷനുകളില്‍ വൈദ്യുതി മുടങ്ങി.
വൈകിട്ട് അഞ്ചുവരെ നഗരം വെന്തുരുകി. പ്രവൃത്തി പൂര്‍ത്തിയാക്കി മൈലാട്ടി 220 കെ.വി. സബ് സ്റ്റേഷനില്‍നിന്ന് അഞ്ചുണിക്ക് വൈദ്യുതി പ്രവഹിച്ചു.
എന്നാല്‍, വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ വൈദ്യുതി എത്തിയിട്ടും നഗരത്തില്‍ വൈദ്യുതി എത്തിയില്ല.
വിദ്യാനഗര്‍ സബ് സേറ്റഷനില്‍ അഞ്ചുമണിക്ക് വൈദ്യുതി എത്തിയെന്നും ടൗണ്‍ സെക്ഷനില്‍ ലൈനില്‍ ജോലിചെയ്യുന്നതിനാല്‍ ഫീഡര്‍ ഓഫാക്കിയിരുന്നതാണെന്നും സബ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
വൈകിട്ട് ആറുമണിക്കാണ് ടൗണ്‍ അധികൃതര്‍ ജോലി പൂര്‍ത്തിയാക്കിയത്. നഗരത്തിലെ വ്യാപരികളും മറ്റും ഒരുദിവസംമുഴുവന്‍ ദുരിതത്തിലായി.