By Malakkallu Express:November 28, 2014
നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ നടപടി; കാഞ്ഞങ്ങാട് ഒരുങ്ങുന്നു കുരുക്കില്ലാ വഴിക്കായി
കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ വഴി ഒരുങ്ങുന്നു. 
മൂന്നുകിലോമീറ്ററലധികം വരുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ അടുത്ത കാലത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കില്‍ നിന്നും പുതിയ വര്‍ഷം മുതല്‍ മോചനമാകും. ഇതിനായി റവന്യു, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്, പൊതുമരാമത്ത്, നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ ആക്്ഷന്‍ പ്ളാനിനു രൂപം നല്‍കിക്കഴിഞ്ഞു. ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നതും വഴി വാണിഭങ്ങള്‍ കെട്ടിടമുടകളുടേയും വ്യാപാരികളുടേയും കൈയേറ്റങ്ങള്‍ എന്നിവ ഗതാഗത സ്തംഭനമുണ്ടാക്കുന്നു. ഇതിനു ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞ ദിവസം സബ് കളക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനങ്ങള്‍ കൈക്കൊണ്ടു. നഗരത്തിലെ ഇരു ഭാഗങ്ങളിലേക്കും പോകാന്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ റോഡ് മുറിച്ചു കടക്കുന്നത് ഒഴിവാക്കുന്ന തരത്തില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കും. കൈലാസ് പരിസരത്തെ ടൂറിസ്റ്റ് ബസ് പാര്‍ക്കിംഗ് ഏരിയ നോര്‍ത്ത് കോട്ടച്ചേരിയിലേക്കു മാറ്റും. കെഎസ്ടിപി റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ ചില മാറ്റങ്ങള്‍ വീണ്ടും ഉണ്ടാകും. അധികൃതര്‍ നിര്‍ദേശിച്ചഅഭിപ്രായങ്ങളോട് അനുകൂല നിലപാടാണ് ഓട്ടോ-ടാക്സി ബസ് ജീവനക്കാരും തൊഴിലാളി പ്രതിനിധികളും സ്വീകരിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ദിവ്യ, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, തഹസില്‍ദാര്‍ വൈ.എം.സി.സുകുമാരന്‍, ജോയിന്റ് ആര്‍ടിഒ ബാലകൃഷ്ണന്‍, എസ്‌ഐ കെ.ബിജുലാല്‍ എന്നിവര്‍ പങ്കെടുത്തു.

