Headlines
By Malakkallu Express:November 28, 2014

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊവല്‍ കോട്ട നാശത്തിലേക്ക്

ബോവിക്കാനം: നൂറ്റാണ്ടുകളോളം പഴക്കമുളള പൊവല്‍ കോട്ട കാടുകയറി നശിക്കുന്നു. കവാടങ്ങളില്‍ കാട്ടുപുല്ലുകള്‍ വളര്‍ന്നതിനാല്‍ അകത്തേക്കു പോകാന്‍ പ്രയാസമാണ്. കൊത്തളങ്ങള്‍ ഇടിഞ്ഞു പൊളിഞ്ഞ നിലയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്ബു ചുറ്റുമതിലും കോട്ടയുടെ അകവുമെല്ലാം അധികൃതര്‍ പുതുക്കി പണിതിരുന്നെങ്കിലും ഇപ്പോള്‍ പല ഭാഗങ്ങളും ഇടിഞ്ഞു പൊളിഞ്ഞിരിക്കുകയാണ്. പൊവലില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി എട്ടേക്കര്‍ വിസ്തൃതിയില്‍ നില കൊള്ളുന്ന കോട്ട 1642-ല്‍ ഇക്കേരി രാഘവനായ്ക്ക് നിര്‍മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ടിപ്പുസുല്‍ത്താന്‍ പവലിയനായി ഉപയോഗിച്ചിരുന്നു. ചരിത്രത്തിന്റെ പിന്‍ബലമുള്ള കോട്ട സംരക്ഷിക്കാന്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന പരാതി ഏറെയാണ്. ജില്ലയിലെ കോട്ടകള്‍ സംരക്ഷിച്ചു വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ആലോചനകളുണ്ടെങ്കിലും പുരാവസ്തു വകുപ്പില്‍ നിന്നും കൈമാറി കിട്ടാത്തതാണ് തടസ്സമാകുന്നത്. വിവിധ സംഘടനകള്‍ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല.
<image source-google>

Filed under .

0 comments for "നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊവല്‍ കോട്ട നാശത്തിലേക്ക്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas