Headlines
By Malakkallu Express:November 25, 2014

ടിബറ്റില്‍ ചൈനയുടെ അണക്കെട്ട്: മിന്നല്‍ പ്രളയ ഭീഷണിയില്‍ ഇന്ത്യ

ബെയ്ജിംഗ്:ടിബറ്റില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയായതായി ചൈന അറിയിച്ചു. ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലൂടെ ഒഴുകുന്ന ഭാഗത്താണ് ചൈന ജലവൈദ്യുത പദ്ധതി ലക്ഷ്യമാക്കി അണക്കെട്ട് നിര്‍മ്മിച്ചത്. ഇന്ത്യയിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ മിന്നല്‍ പ്രളയങ്ങള്‍ക്കും സമാനദുരന്തങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് സൂചന. അരുണാചല്‍പ്രദേശ് ഉ്ള്‍പ്പെടെയുള്ള നടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നദീജലത്തില്‍ വന്‍ കുറവുണ്ടാകാനും അണക്കെട്ട് നിര്‍മ്മാണം കാരണമായേക്കും. സാങ്മു എന്ന പേരിലുള്ള ഇത് ടിബറ്റിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ്. ഞായറാഴ്ച ഉച്ചയോടെ ഇത് ഭാഗികമായി പ്രവര്‍ത്തനക്ഷമമായെന്ന് ചൈന അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ. 5,10,000 കിലോവാട്ടാണ് ശേഷി. അണക്കെട്ട് നിര്‍മ്മാണത്തില്‍ ഇന്ത്യ പല തവണ ചൈനയെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ വൈദ്യുതിയുല്പാദനം മാത്രമാണ് ലക്ഷ്യമെന്നും വെള്ളപ്പൊക്കം ഉണ്ടാകില്ലെന്നും ചൈന പ്രതികരിച്ചു. ബ്രഹ്മപുത്രയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള അഞ്ചു പദ്ധതികളില്‍ ഒന്നാണ് സാങ്മു. ആകെ 2000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ചൈനലക്ഷ്യമിടുന്നത്. കുറഞ്ഞ വൈദ്യുതി ഉപഭോഗം മാത്രമുള്ള ടിബറ്റില് കൂടുതല്‍ വൈദ്യുതി ലക്ഷ്യമിട്ട് പ്രകൃതിയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ പരിസ്ഥിതിപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു.

Filed under .

0 comments for "ടിബറ്റില്‍ ചൈനയുടെ അണക്കെട്ട്: മിന്നല്‍ പ്രളയ ഭീഷണിയില്‍ ഇന്ത്യ"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas