Headlines
By Malakkallu Express:November 25, 2014

വിലയിലൊതുങ്ങുന്ന സ്മാര്‍ട്ട്ഫോണുകള്‍

സ്മാര്‍ട്ട്ഫോണുകള്‍ പലവിധത്തിലുണ്ടെന്ന് അറിയാമെങ്കിലും വിലയുടെ അടിസ്ഥാനത്തില്‍ മികച്ചത് ഏതെന്ന് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. അതായത് ബജറ്റ് (കൊക്കിലൊതുങ്ങുന്നത്) ഫോണുകളില്‍ പ്രത്യേകിച്ച്‌. ഇന്ത്യന്‍ വിപണിയിലെ ചൂടപ്പം ബജറ്റ് ഫോണുകളാണെന്ന് കമ്ബനികള്‍ ഇതിനോടകം തന്നെ മനസിലാക്കിയിട്ടുണ്ടല്ലോ. പറഞ്ഞ് വരുന്നത് 15,000 രൂപയ്ക്ക് താഴെ വരുന്ന ഫോണുകള്‍ ഒരുവിധം ഉപയോക്താക്കളെ സംതൃപ്തരാക്കുന്നതാണ്. അതു വില കൂടുതലും അല്ല, എന്നാല്‍ കുറവുമല്ല. അതിലുള്ള ഫീച്ചറുകളേക്കാള്‍ മുന്തിയത് വേണമെന്ന വാശിയാണെങ്കില്‍ അതും വിപണിയിലുണ്ട്. പക്ഷെ നമ്മുടെ നാട്ടിലെ മിഡില്‍ ക്ലാസിന്‍റെ പോക്കറ്റിന്‍റെ കനം കമ്ബനികളുടെ ഗവേഷണ വിഭാഗത്തിന് മനപ്പാഠമാണെന്ന് അറിയണമെങ്കില്‍ പ്രത്യേക ഗവേഷണത്തിന്‍റെ കാരമില്ല. ഇനി കാര്യത്തിലേക്ക് വരാം. 15,000 രൂപയ്ക്ക് താഴെ ഇന്ന് വിപണിയില്‍ മികച്ച സ്മാര്‍ട്ടന്‍മാരെ ലഭിക്കും. അതും ഹൈ എന്‍ഡ് ഫോണുകളോട് കിടപിടിക്കുന്ന തരത്തിലുള്ള നല്ല മിടുക്കന്‍മാരെ. അത്തരത്തിലുള്ള ഒരു മൂന്ന് സ്മാര്‍ട്ട്ഫോണുകളെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഉപയോക്താവ് ഇതു മാത്രം വാങ്ങിച്ചാല്‍ മതിയെന്ന വാദംഇല്ലെങ്കിലും ഉള്ളതില്‍ മികച്ചതെന്ന ടെക് ലോകം വിലയിരുത്തന്നവയാണ് ഈ മൂന്നെണ്ണവും. മോട്ടറോള മോട്ടൊ ജി (ജെനറേഷന്‍ 2) മോട്ടൊ ജി അക്ഷരാര്‍ഥത്തില്‍ ഈ വിഭാഗത്തിലെ ഗെയിം ചെയ്ഞ്ചറാണ്. 15,000 രൂപയ്ക്ക് താഴെ കിട്ടുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍. അതു കഴിഞ്ഞിറക്കിയതാണ് മോട്ടൊ ജി ജെനറേഷന്‍ രണ്ട്. 12,999 രൂപയ്ക്ക് ലഭിക്കുന്ന ഇത് ഉപയോക്താവ് നല്‍കുന്ന കാശിന് മൂല്യം ലഭിക്കുന്നതാണ്. ഒരു ജിബി റാം എട്ട് മുതല്‍ 16 വരെ ജിബി സ്റ്റോറേജ് സ്ഥലവുമുള്ള രണ്ടാം തലമുറ മോട്ടൊ ജിയുടെ പ്രൊസസര്‍ ക്വാല്‍ക്വാം സ്നാപ് ഡ്രാഗണ്‍ 400 ആണ്. എട്ട് മെഗാ പിക്സല്‍ പിന്‍ക്യാമറ, 2 മെഗാപിക്സല്‍ പിന്‍ക്യാമറ എന്നിവ മറ്റു പ്രത്യേകതകളാണ്. ഒരു ബജറ്റ് സമാര്‍ട്ട്ഫോണിനേക്കാളും ഫീച്ചറുകള്‍ നല്‍കുന്ന മോട്ടൊ ജി ജെനറേഷന്‍ 2ന്‍റെ രൂപകല്‍പ്പന അത്ര ആകര്‍ഷകമല്ലെങ്കിലും പ്രവര്‍ത്തനക്ഷമതയില്‍ പത്തില്‍ എട്ട് മാര്‍ക്ക് നല്‍കാം. പനാസോണിക് പി81 19,990 രൂപയ്ക്ക് വിപണിയിലിറക്കിയ പനാസോണിക് പി81ന്‍റെ വില പിന്നീട് 10,999 രൂപയിലേക്ക് കുറയ്ക്കുകയായിരുന്നു. രൂപകല്‍പ്പന ഉപയോക്താക്കള്‍ക്ക് അത്രപ്രിയം തോന്നാത്തതാണ് വിലകുറയ്ക്കാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്. എങ്കിലും മൊത്തം പ്രകടനത്തില്‍ പനാസോണിക് പി81 മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ജെല്ലീബീനില്‍ പ്രവര്‍ത്തിക്കുന്ന പി81ന്‍റെ പിന്‍ ക്യാമറ 13 മെഗാപിക്സലാണ്. അസുസ് സെന്‍ഫോണ്‍ 5 തായ്വാന്‍ കമ്ബനി അസുസ് രണ്ടും കല്‍പ്പിച്ചാണ് ഇന്ത്യന്‍ വിപണിലെത്തിയിരിക്കുന്നത്. അഗ്രസീവ് പ്രൈസിങ് രീതി ഉപയോഗിച്ച്‌ ഉപയോക്താക്കളെ പരമാവധി കയ്യിലെടുക്കുക. സെന്‍ഫോണ്‍ നാലും അഞ്ചും മോഡലുകള്‍ വിപണിയിലിറക്കുന്നത് 10,000 രൂപയ്ക്ക് താഴെയാണ്. മത്സരിക്കാനുള്ളത് കാര്‍ബണിനോടും, മൈക്രോമാക്സിനോടുമൊക്കെയാകുമ്ബോള്‍ വില കുറഞ്ഞതായാലും ഉത്പന്നം മികച്ചതായില്ലെങ്കില്‍ വിപണിയില്‍ തിരിച്ചടി നേരിടും. ഇതിനാലാണ് സെന്‍ഫോണ്‍ 5ല്‍ മികച്ച രൂപകല്‍പ്പനയാണ്. ഉയര്‍ന്നവിലയുള്ള ഫോണ്‍ പോലെ തോന്നിപ്പിക്കുന്ന ബോക്സി ഷേപ്പ്. 148 മില്ലിമീറ്റര്‍ ഉയരവും 72 മില്ലിമീറ്റര്‍ വീതിയുമാണ് ഫേണിനുള്ളത്. അഞ്ച് ഇഞ്ച് ഡിസ്പ്ലെയുള്ള ഫോണില്‍ നോട്ടിഫിക്കേഷന്‍ എല്‍ഇഡിയുമുണ്ട്. രണ്ട് ജിബി റാം ഈ ശ്രേണിയിലുള്ള മറ്റു സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുമുള്ള സെന്‍ഫോണ്‍ 5ന്‍റെ പ്രത്യേകതയാണ്. 3ജി സപ്പോര്‍ട്ടബ്ലായ ഫോണില്‍ ഡ്യുവല്‍ സിം ഉപയോഗിക്കാം. പിന്‍ക്യാമറ എട്ടും മുന്‍ ക്യാമറ രണ്ടും മെഗാപിക്സലാണ്.
metrovartha

Filed under .

0 comments for "വിലയിലൊതുങ്ങുന്ന സ്മാര്‍ട്ട്ഫോണുകള്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas