Headlines
By Malakkallu Express:November 09, 2014

മിനി സിവില്‍ സ്റ്റേഷന്‍ ഒരുങ്ങി; ഉദ്ഘാടനം ഈ മാസം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴിലാക്കാന്‍ ഇനി അധികനാളില്ല. പുതിയകോട്ടയിലെ താലൂക്കോഫീസ് വളപ്പില്‍ പൂര്‍ത്തിയായ മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഈമാസം മൂന്നാംവാരത്തില്‍ ഉദ്ഘാടനം നടത്താന്‍ ലക്ഷ്യമിട്ട് സംഘാടകസമിതി രൂപവത്കരിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ചെയര്‍മാനും കളക്ടര്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപവത്കരിച്ചത്. നാലു കോടി രൂപ ചെലവിലാണ് മൂന്നു നിലകളുള്ള സിവില്‍ സ്റ്റേഷന്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്.

താലൂക്ക് ഓഫീസ്, ജോയിന്റ് ആര്‍.ടി.ഒ. ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, സപ്ലൈ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, മണ്ണ് പരിശോധനാ കേന്ദ്രം, വിദ്യാഭ്യാസ ജില്ലാ ഓഫീസ് തുടങ്ങി താലൂക്ക് തലത്തിലുള്ള കാഞ്ഞങ്ങാട്ടെ 12 സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുക. ഇതില്‍ താലൂക്ക് ഓഫീസ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. താലൂക്ക് ഓഫീസിന്റെ ഇപ്പോഴത്തെ കെട്ടിടം അറ്റകുറ്റപ്പണി നടത്തി അതിലേക്ക് മറ്റു സര്‍ക്കാര്‍ ഓഫീസുകളെ മാറ്റുമെന്ന് സബ് കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു.

2009-ലാണ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്റെ പണി തുടങ്ങിയത്. കാസര്‍കോട് സ്വദേശിക്കായിരുന്നു കാരാര്‍. ഒരുവര്‍ഷംകൊണ്ട് ആദ്യനില ഉയര്‍ന്നു. പക്ഷെ, പണി പാതിയിലിട്ട് കരാറുകാരന്‍ പിന്‍വാങ്ങി. തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ നല്കുകയാണുണ്ടായത്. കാഞ്ഞങ്ങാട്ടെ കരാറുകാരന്‍ ശ്രീകണ്ഠന്‍ നായര്‍ തുടര്‍പ്രവൃത്തി ഏറ്റെടുക്കുകയും രണ്ടുവര്‍ഷംകൊണ്ട് രണ്ടും മൂന്നും നിലകള്‍ പൂര്‍ത്തിയാക്കുകയുമാണുണ്ടായത്. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിന്റെ നൂറാം വാര്‍ഷികവും ഇതോടനുബന്ധിച്ച് നടത്തുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു
source-mathrubhoomi

Filed under .

0 comments for "മിനി സിവില്‍ സ്റ്റേഷന്‍ ഒരുങ്ങി; ഉദ്ഘാടനം ഈ മാസം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas