By Malakkallu Express:November 09, 2014
വൈദ്യൂതീകരണം റെയില്‍വേ സ്വിച്ചിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നു
കാസര്‍കോട്: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയില്‍വേ സ്വിച്ചിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നു. ഷൊറണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള സബ്‌സ്റ്റേഷനുകള്‍ക്കിടയിലാണ് ഇവ നിര്‍മിക്കുക. സബ്‌സ്റ്റേഷനുകള്‍ക്കിടയിലെ വൈദ്യുതിബന്ധം നിയന്ത്രിക്കുന്ന ഇവ അണ്‍മാന്‍ഡ് (ആളില്ലാ) സംവിധാനമായിരിക്കും. വൈദ്യുതപ്രവാഹത്തിന് തടസ്സം നേരിട്ടാല്‍ സബ്‌സ്റ്റേഷനുകള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ച് പ്രവാഹം സുഗമമാക്കുക എന്നതാണ് സ്വിച്ചിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം.
വളപട്ടണം, പഴയങ്ങാടി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, ബേക്കല്‍, കുമ്പള, തൊക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് കണ്ണൂരിനിപ്പുറം പ്രാഥമികമായി സ്വിച്ചിങ് സ്റ്റേഷനകള്‍ ഉണ്ടാവുക. കാസര്‍കോട്ടെ സബ്‌സ്റ്റേഷന്‍ റെയില്‍വേ ഉപ്പളയിലേക്ക് മാറ്റിയതുകാരണം ബേക്കല്‍, കുമ്പള തുടങ്ങിയ സ്ഥലങ്ങള്‍ മാറാന്‍ സാധ്യതയുണ്ട്. പയ്യന്നൂരില്‍ സ്വിച്ചിങ് സ്റ്റേഷന്റെ നിര്‍മാണം തുടങ്ങി.
ഷൊറണൂര്‍ മുതല്‍ മംഗലാപുരം വരെ ആറ് സബ്‌സ്റ്റേഷനുകളാണ് റെയില്‍വേ നിര്‍മിക്കുന്നത്. തിരൂര്‍, എലത്തൂര്‍, കണ്ണൂര്‍ സൗത്ത്, ചെറുവത്തൂര്‍, ഉപ്പള എന്നിവിടങ്ങളിലാണ് അവ. 110/25 കെ.വി. സബ്‌സ്റ്റേഷനുകളിലേക്ക് കെ.എസ്.ഇ.ബി.യാണ് വൈദ്യുതി നല്‍കുക. കര്‍ണാടക തോക്കൂരില്‍ സ്ഥാപിക്കുന്ന സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത് മാംഗ്ലൂര്‍ ഇലക്ട്രിഫിക്കേഷന്‍ ആന്‍ഡ് സപ്‌ളൈ കമ്പനി (മെസ്‌കോ) ആണ്. ഇവയിലേതെങ്കിലും ഒന്നില്‍ വൈദ്യുതിലഭ്യത നഷ്ടമായാല്‍ തൊട്ടടുത്തുള്ളവയില്‍നിന്ന് വൈദ്യുതി എടുക്കാനുള്ള സംവിധാനമാണ് സ്വിച്ചിങ് സ്റ്റേഷനുകള്‍ നിര്‍വഹിക്കുക.
കെ.എസ്.ഇ.ബി.യുടെ 110 കെ.വി. ചെറുവത്തൂര്‍ സബ്‌സ്റ്റേഷനില്‍നിന്ന് ചെറുവത്തൂരിലേക്ക് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതിവകുപ്പ് അധികൃതര്‍ സര്‍വേ നടത്തി. 4.3 കോടി രൂപയുടെ എസ്റ്റിമേറ്റാണ് വൈദ്യുതിവകുപ്പ് റെയില്‍വേക്ക് നല്‍കിയത്.
എന്നാല്‍, ഉപ്പള സബ്‌സ്റ്റേഷനിലേക്ക് നല്‍കാന്‍ കെ.എസ്.ഇ.ബി.ക്ക് വൈദ്യുതി ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉപ്പളയിലേക്ക് കെ.എസ്.ഇ.ബി.യുടെ കുബണൂര്‍, മഞ്ചേശ്വരം 110 കെ.വി. സബ്‌സ്റ്റേഷനുകളില്‍നിന്നാണ് വൈദ്യുതി എത്തിക്കേണ്ടത്. എന്നാല്‍, ഈ രണ്ട് സബ്‌സ്റ്റേഷനുകളിലും വൈദ്യുതി എത്തുന്നത് കര്‍ണാടകയില്‍നിന്നാണ്. ഇവിടേക്ക് 15 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നിലവില്‍ എത്തുന്നത്. ഇതില്‍നിന്ന് റെയില്‍വേ നിര്‍മിക്കുന്ന 110/25 കെ.വി. സബ്‌സ്റ്റേഷനിലേക്ക് ആവശ്യമായ വൈദ്യുതി ലഭിക്കില്ലെന്ന കണ്ടെത്തലാണ് കെ.എസ്.ഇ.ബി.യുടേത്.

source-mathrubhoomi