By Malakkallu Express:November 22, 2014
സ്റ്റീവ്ജോബ്സ് സിനിമ; സോണി പിന്‍മാറി
ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ്ജോബ്സിന്റെ ജീവിതം ആസ്പദമാക്കി സിനിമ നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നു സോണി പിക്ചേഴ്സ് പിന്‍വാങ്ങി.
വാള്‍ട്ടര്‍ ഐസക്സണിന്റെ പുസ്തകത്തെ ആധാരമാക്കി തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രം ഓസ്കര്‍ ജേതാവ് ഡാനിബോയില്‍ സംവിധാനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ആപ്പിളിന്റെ ഒറിജിനല്‍ മക്കിന്റോഷ് കമ്ബ്യൂട്ടര്‍ (1984), നെക്സ്റ്റ് കൂബ് (1990), ഒറിജിനല്‍ ഐപോഡ് (2001) എന്നിവയുടെ ലോഞ്ചിങ്ങുള്‍പ്പടെ സ്റ്റീവിന്റെയും ആപ്പിളിന്റെയും ജീവിതത്തിലെ നിര്‍ണായകസംഭവങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സോണി പിന്‍മാറിയതോടെ മറ്റ് സ്റ്റുഡിയോകള്‍ക്ക് ചിത്രം ഏറ്റെടുക്കാവുന്ന അവസ്ഥയാണ്.
deshabhimani

