By Malakkallu Express:November 14, 2014
വാനരശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍
രാജപുരം: വാനരശല്യത്താല്‍ പൊറുതിമുട്ടി മരുതോം പ്രദേശത്തെ കര്‍ഷകര്‍. മരുതോം വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന അമ്പതോളം കുടുംബങ്ങളാണ് വാനരശല്യത്താല്‍ വലയുന്നത്. കൂട്ടത്തോടെ കൃഷിയിടത്തിലെത്തി വിളകള്‍ നശിപ്പിക്കുകയാണ് വാനരന്മാര്‍. കുരങ്ങുകള്‍ക്കുപുറമെ മരുതോം, പാടി പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യവുമുണ്ട്. തെങ്ങില്‍പൂക്കുല വിരിയാന്‍ കാത്തിരിക്കുകയാണ് വാനരന്മാര്‍. ഇത് ഇളനീര്‍ പരുവമാകുമ്പോഴേക്കും കൂട്ടമായെത്തി തിന്നുതീര്‍ക്കും. പ്രദേശത്തെ കര്‍ഷകനായ കൂക്കള്‍ കുഞ്ഞമ്പുനായര്‍ വായ്പയെടുത്ത് കൃഷിചെയ്ത ഇരുനൂറോളം വാഴകള്‍ കുരങ്ങന്മാര്‍ പാടെ നശിപ്പിച്ചു. ബാക്കിയുള്ളവ കാട്ടുപന്നികള്‍ ചുവട് കിളച്ചുമറിച്ച് നശിപ്പിച്ച നിലയിലാണ്. ഉച്ചകഴിഞ്ഞ് ജോലിക്കാര്‍ പോകുന്നതോടെ വാനരന്മാര്‍ കൂട്ടമായെത്തി വാഴക്കുലകള്‍ ഉപയോഗിക്കാനാവാത്തവിധം തിന്നുതീര്‍ക്കും. തെങ്ങ്, കമുക് തുടങ്ങി എന്തു കൃഷിചെയ്താലും നശിപ്പിക്കുന്നതിനാല്‍ കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. കല്ലെറിഞ്ഞും പടക്കംപൊട്ടിച്ചും മറ്റും ഓടിക്കാന്‍ ശ്രമിച്ചാല്‍ ഇവ കൂട്ടത്തോടെ തിരിച്ചാക്രമിക്കാന്‍ ശ്രമിക്കുന്നു.
ഈ പ്രദേശത്തിനു സമീപമാണ് കഴിഞ്ഞദിവസം പുലിയിറങ്ങിയതും. വന്യമൃഗശല്യത്തെക്കുറിച്ച് നിരവധിതവണ ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും തീറ്റതേടിയും മറ്റും നാട്ടിലിറങ്ങുന്ന ഇവയെ പിടികൂടാന്‍ അതികൃതര്‍ തയ്യാറാകുന്നില്ല.
ഈ പ്രദേശത്തിനു സമീപമാണ് കഴിഞ്ഞദിവസം പുലിയിറങ്ങിയതും. വന്യമൃഗശല്യത്തെക്കുറിച്ച് നിരവധിതവണ ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും തീറ്റതേടിയും മറ്റും നാട്ടിലിറങ്ങുന്ന ഇവയെ പിടികൂടാന്‍ അതികൃതര്‍ തയ്യാറാകുന്നില്ല.
source-mathrubhoomi

