Headlines
By Malakkallu Express:November 14, 2014

റോഡ്‌സുരക്ഷാ സന്ദേശവുമായി ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ശ്രീകമല്‍

രാജപുരം: ഒമ്പതാംക്ലാസുകാരനായ ശ്രീകമല്‍ കണ്ണുകെട്ടി ബൈക്കോടിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് അത്ഭുതം. ജെ.സി.ഐ. ചുള്ളിക്കര ചാപ്റ്റര്‍ രാജപുരം ജനമൈത്രി പോലീസിന്റെ സഹായത്തോടെ നടത്തിയ റോഡ്‌സുരക്ഷാ സന്ദേശയാത്രയിലാണ് മജീഷ്യന്‍കൂടിയായ ശ്രീകമല്‍ കണ്ണുകെട്ടി ബൈക്കോടിച്ചത്. കൊട്ടോടി കുടുംബൂരിലെ കമലാക്ഷന്റെയും ശ്രീജയുടെയും മകനാണ് ശ്രീകമല്‍. പടുപ്പിലെ സാഞ്ചിയോ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഈ കൊച്ചുമിടുക്കന്‍ മാജിക് കലാകാരന്‍ ബാലന്‍ നീലേശ്വരത്തിന്റെ ശിക്ഷണത്തിലാണ് മാജിക് പഠിക്കുന്നത്. അഞ്ചുവര്‍ഷമായി മാജിക് അഭ്യസിക്കുന്നുണ്ടെങ്കിലും കണ്ണുകെട്ടി ബൈക്കോടിക്കാന്‍ പരിശീലനം നേടിയിട്ട് ആറുമാസമേയായിട്ടുള്ളു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറാണ് ശ്രീകമല്‍ മാലക്കല്ല് മുതല്‍ ചുള്ളിക്കര വരെയുള്ള ടൗണുകളില്‍ കണ്ണുകെട്ടിയോടിച്ചത്. സന്ദേശയാത്ര രാജപുരം സബ്ഇന്‍സ്‌പെക്ടര്‍ ഒ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഷാജി പൂവക്കുളം അധ്യക്ഷതവഹിച്ചു. ഫാ. റെജി കൊച്ചുപറമ്പില്‍, സണ്ണി അബ്രഹാം, ജോസ് മാവേലില്‍, ഭരതന്‍, ജോര്‍ജ് അടിയായിപ്പള്ളി, എ.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ടൗണുകളില്‍ നല്‍കിയ സ്വീകരണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.ചന്ദ്രന്‍, എം.വിജയന്‍ എന്നിവര്‍ ട്രാഫിക് ബോധവത്കരണ സന്ദേശം നല്‍കി. വൈകിട്ട് ചുള്ളിക്കരയില്‍ നടന്ന സമാപനസമ്മേളനത്തില്‍ എം.വി.ഐ. റെജി കുന്നക്കാട്ട് തടത്തില്‍ ട്രാഫിക്ക് ബോധവത്കരണസന്ദേശം നല്‍കി. ജെ.സി.ഐ ചുള്ളിക്കര ചാപ്റ്റര്‍ പ്രസിഡന്റ് കമലാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് കന്നുവെട്ടിയേല്‍, പി.എ.ജോസഫ്, കെ.വി.ഷാബു, വിനോദ് സോമി, എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു. ബിജു മുണ്ടപ്പുഴ സ്വാഗതവും ജോര്‍ജ് നന്ദിയും പറഞ്ഞു.
source-mathrubhoomi

Filed under .

0 comments for "റോഡ്‌സുരക്ഷാ സന്ദേശവുമായി ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ശ്രീകമല്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas