Headlines
By Malakkallu Express:November 28, 2014

കൗമാരക്കാര്‍ ഫെയ്‌സ്ബുക്കിനെ കയ്യൊഴിയുന്നുവെന്ന് പഠനം

കൗമാരക്കാര്‍ക്ക് ഫെയ്‌സ്ബുക്കിനേക്കാള്‍ പ്രിയം ഇന്‍സ്റ്റന്റ് മെസേജിംഗ് അപ്ലിക്കേഷനുകളായ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ് ആപ്പുമാണെന്ന് പഠനം. 32 രാജ്യങ്ങളിലായി 17,000 കൗമാരക്കാരക്കാരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. യു എസിലും ബ്രിട്ടനിലുമുള്ള 66 ശതമാനം കൗമാരക്കാരിലും ഇടയ്ക്കിടെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ കുറവാണ്. അംഗമായവര്‍ ധാരാളമുണ്ടെങ്കിലും ഫെയ്‌സ്ബുക്ക് ഉപയോഗിച്ച്‌ ഫോട്ടോ ഷെയര്‍ ചെയ്യുന്നതും ചാറ്റ് ചെയ്യുന്നതും 20 ശതമാനം പോയിന്റ് കുറഞ്ഞുവെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച്‌ സ്ഥാപനമായ ഗ്ലോബല്‍ വെബ് ഇന്‍ഡക്‌സ് പറയുന്നു. സുഹൃത്തുക്കള്‍ ഇന്‍സ്റ്റാഗ്രാമിലും വാട്ട്‌സ് അപ്പിലും സജീവമായതിനാല്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് കുറഞ്ഞുവെന്ന് 33 ശതമാനം കൗമാരക്കാര്‍ പറയുന്നതായി സ്ട്രീറ്റ്‌ഇന്‍സൈഡര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. യുഎസ്, ബ്രിട്ടന്‍,കാനഡ എന്നിവിടങ്ങളില്‍ കൗമാരക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് അപ്ലിക്കേഷന്‍ സ്‌നാപ്പ് ചാറ്റാണ്. 25 മുതല്‍ 40 ശതമാനം കൗമാരക്കാര്‍ ഇവിടെ സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്നു.

Filed under .

0 comments for "കൗമാരക്കാര്‍ ഫെയ്‌സ്ബുക്കിനെ കയ്യൊഴിയുന്നുവെന്ന് പഠനം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas