By Malakkallu Express:November 28, 2014
മില്‍മയുടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍
തിരുവനന്തപുരം പാല്‍വില കൂട്ടിക്കൊണ്ടുമാത്രം ക്ഷീരവികസന മേഖലയില്‍ മില്‍മ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് മന്ത്രി കെസി ജോസഫ്. ക്ഷീര കര്‍ഷകര്‍ക്കൊപ്പം നിന്ന് കാര്‍ഷിക മേഖലക്ക് കൈത്താങ്ങാകാന്‍ മില്‍മക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു, ക്ഷീരദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര സഹായത്തോടെ മില്‍മ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് തുടക്കമായത്. സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ 38 കോടി രൂപയുടെ പദ്ധതിയാണ് മില്‍മ നടപ്പാക്കാനിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷമാണ് പദ്ധതി കാലയളവ്. ക്ഷീരദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മില്‍മയുടെ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കി. മില്‍മയുടെ പുത്തന്‍ ഉത്പന്നങ്ങളായ കട്ടത്തൈരും കപ്പില്‍ കിട്ടുന്ന സംഭാരവും മുഖ്യമന്ത്രി വിപണിയിലിറക്കി. കാലിത്തീറ്റ ഇന്‍ഡന്റ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഡോ വര്‍ഗീസ് കുരിയന്‍ അനുസ്മരണ പ്രഭാഷണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു

