Headlines
By Malakkallu Express:November 28, 2014

എസ്‌.ബി.ഐ. ബാങ്കുകളില്‍ 6425 ക്ലര്‍ക്ക്‌, എസ്‌.ബി.ടി.യില്‍ 1300 ഒഴിവ്‌ , ബിരുദക്കാര്‍ക്ക്‌ അപേക്ഷിക്കാം.

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അസോഷ്യേറ്റ്‌ ബാങ്കുകളില്‍ ക്ലറിക്കല്‍ കേഡറിലെ 6425 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ 1300 ഒഴിവുകളുണ്ട്‌. അപേക്ഷ ഓണ്‍ലൈനില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്‍പത്‌.
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ബിക്കാനീര്‍ ആന്‍ഡ്‌ ജയ്‌പൂര്‍, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദ്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ പട്യാല എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്‌. ഏതെങ്കിലും ഒരു ബാങ്കിലെ ഒരു സംസ്‌ഥാനത്തെ ഒഴിവുകളിലേക്കു മാത്രമേ അപേക്ഷിക്കാവൂ. പരീക്ഷ എഴുതേണ്ടതും അതേ സംസ്‌ഥാനത്തു തന്നെ. കേരളത്തില്‍ എസ്‌.ബി.ടിക്ക്‌ 946 ഒഴിവുകളുണ്ട്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദിലെ 20 ഒഴിവുകളും കേരളത്തിലാണ്‌. എസ്‌.ബി.ടിയിലെ മറ്റ്‌ ഒഴിവുകള്‍
ആന്ധ്രാ പ്രദേശ്‌, ഡല്‍ഹി, ഗോവാ, കര്‍ണാടക, മധ്യപ്രദേശ്‌, ഒറിസ, തമിഴ്‌ നാട്‌, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളിലാണ്‌.
പരസ്യ നമ്പര്‍: CRPD/ABCL/201415/07.
ശമ്പളം: 7200-19300 രൂപ. വിദ്യാഭ്യാസ യോഗ്യത (2014 ഡിസംബര്‍ ഒന്നിന്‌): ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. 2014 ഡിസംബര്‍ ഒന്നിന്‌ 20നും 25നും മധ്യേ. അപേക്ഷകര്‍ 1986 ഡിസംബര്‍ ഒന്നിനും 1994 ഡിസംബര്‍ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്കു മൂന്നും വികലാംഗര്‍ക്ക്‌ 10 വര്‍ഷവും (പട്ടികവിഭാഗം-15, ഒ.ബി.സി.-13) ഇളവു ലഭിക്കും. വിമുക്‌ത ഭടന്മാര്‍ക്കും ഇളവുണ്ട്‌.
ഒബ്‌ജക്‌ടീവ്‌ മാതൃകയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന എഴുത്തുപരീക്ഷയുണ്ട്‌. പരീക്ഷ ജനുവരി/ഫെബ്രുവരിയില്‍. കേരളത്തില്‍ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, പാലക്കാട്‌, തൃശൂര്‍, കോഴിക്കോട്‌, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്‌.
ഒബ്‌ജക്‌ടീവ്‌ പരീക്ഷ ഓണ്‍ലൈനിലാണ്‌. രണ്ടേകാല്‍ മണിക്കൂര്‍ഉള്ള പരീക്ഷയില്‍ ഒബ്‌ജക്‌ടീവ്‌ മാതൃകയിലുള്ള 200 മാര്‍ക്കിന്റെ (40 വീതമുള്ള നാലു വിഭാഗങ്ങള്‍) ചോദ്യങ്ങളാണുള്ളത്‌. നെഗറ്റീവ്‌ മാര്‍ക്കും ബാധകമാണ്‌. ഒബ്‌ജക്‌ടീവ്‌ പരീക്ഷയുടെ സിലബസ്‌ ചുവടെ: 1. General Awareness, 2. General English, 3. Quantitative Aptitued, 4. Reasoning Ability, 5. Marketing Aptitued/Computer Knowlegde.
പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. എഴുത്തുപരീക്ഷയ്‌ക്ക് ശേഷം അഭിമുഖവും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു കുറഞ്ഞത്‌ ആറുമാസം പ്ര?ബേഷനുണ്ടാകും. പ്രാദേശിക ഭാഷയില്‍ പ്രവര്‍ത്തന പരിജ്‌ഞാനമുള്ളവര്‍ക്ക്‌ 10 ശതമാനം വെയ്‌റ്റേജ്‌ മാര്‍ക്കു ലഭിക്കും.
അപേക്ഷാഫീസ്‌: 600 രൂപ. പട്ടികവിഭാഗം, വികലാംഗര്‍, വിമുക്‌ത ഭടന്മാര്‍ക്ക്‌ 100 രൂപ മതി. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ രീതികളിലൂടെ ഫീസ്‌ അടയ്‌ക്കാം.
ഓഫ്‌ലൈന്‍ പേയ്‌മെന്റ്‌: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം ഏതെങ്കിലും എസ്‌.ബി.ഐ. ശാഖകളിലൂടെ അപേക്ഷാഫീസ്‌ അടയ്‌ക്കണം.ഓണ്‍ലൈന്‍ പേയ്‌മെന്റ്‌: വിസ/മാസ്‌റ്റര്‍ ഡെബിറ്റ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയോ ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ സൗകര്യം ഉപയോഗപ്പെടുത്തിയോ ഓണ്‍ലൈനിലൂടെ ഫീസ്‌ അടയ്‌ക്കാം.
www.sbi.co.in, www.statebankofinida.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വൈസബ്‌സൈറ്റില്‍ ലഭിക്കും.

Filed under .

0 comments for "എസ്‌.ബി.ഐ. ബാങ്കുകളില്‍ 6425 ക്ലര്‍ക്ക്‌, എസ്‌.ബി.ടി.യില്‍ 1300 ഒഴിവ്‌ , ബിരുദക്കാര്‍ക്ക്‌ അപേക്ഷിക്കാം."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas