By Malakkallu Express:December 04, 2014
കാഞ്ഞങ്ങാട് നഗരം 10ന് ശുചീകരിക്കും
കാഞ്ഞങ്ങാട്: മാലിന്യവിമുക്തകേരളം എന്ന ലക്ഷ്യവുമായി സിപിഐ എം നേതൃത്വം തുടക്കമിട്ട ശുചിത്വകേരളം പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് കാഞ്ഞങ്ങാട് നഗരം ശുചീകരിക്കും.
നഗരസഭയിലെ ബല്ല, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, പുതുക്കൈ ലോക്കലുകളില്‍ നിന്നുള്ള ആയിരത്തോളം പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കുക. പുതിയകോട്ടയിലെ പഴയ ജില്ലാ ആശുപത്രി മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ റോഡരികിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടിയ മാലിന്യം ഒറ്റദിവസം കൊണ്ട് നീക്കും. പുതിയകോട്ട മുതല്‍ കൈലാസ് പരിസരം വരെ പുതുക്കൈ, കാഞ്ഞങ്ങാട് ലോക്കലുകളിലെ പ്രവര്‍ത്തകരും കൈലാസ് ടാക്കീസ് മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെ ഹൊസ്ദുര്‍ഗ് ലോക്കലിലെയും ട്രാഫിക് സര്‍ക്കിള്‍ മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ ബല്ലാ ലോക്കലിലെയും പ്രവര്‍ത്തകര്‍ ശുചീകരണത്തിനിറങ്ങും. നഗരസഭാ സങ്കേതിക കാരണം പറഞ്ഞ് നഗരമാലിന്യം നീക്കാത്തതിനാല്‍ മാലിന്യം കുമിഞ്ഞുകൂടി. നഗരം നാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കലക്ടര്‍ക്കുപോലും മാലിന്യം നീക്കാന്‍ അന്ത്യശാസനം നല്‍കേണ്ടി വന്നു. ശുചീകരണം സര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടാകാമെന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്.
deshabhimani

