Headlines
By Malakkallu Express:December 04, 2014

നഗരസഭാ ബസ്സ്റ്റാന്റ് കൈയേറ്റം: ഒഴിപ്പിക്കുമെന്ന പ്രഖ്യാപനം വെറുതെയായി .

കാഞ്ഞങ്ങാട്: നഗരസഭാ ബസ്സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്നിടത്തെ കൈയേറ്റം ഒഴിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ദിവ്യയുടെ ഉറപ്പ് പാഴ്വാക്കായി. ആറ് മാസം മുമ്പ് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിപിഐ എമ്മിലെ കെ വി അമ്പൂഞ്ഞിയാണ് കൈയേറ്റം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. അന്ന് കൈയേറ്റം ഒഴിപ്പിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്‍കിയതുമാണ്. അതിന്റെ പിറ്റേന്ന് സ്റ്റാന്റിലേക്ക് കയറുന്നിടത്തെ ഒരു ജ്വല്ലറി അവരുടെ വരാന്തയുടെ ഒരു വരി മാര്‍ബിള്‍ പീസുകള്‍ ഇളക്കി മാറ്റി. അതേസമയം സ്ഥലത്തെ കൂള്‍ബാര്‍ അതിനും തയ്യാറായില്ല. 
കൈയേറ്റം ശ്രദ്ധയില്‍ പെട്ടിട്ടും നഗരസഭാ അധികൃതര്‍ നടപടി സ്വീകരിച്ചുമില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അമ്പൂഞ്ഞി തന്നെ വീണ്ടും ഈ വിഷയം ഉന്നയിച്ചു. കൈയേറ്റം നീക്കാത്ത പക്ഷം താന്‍ നഗരസഭക്ക് മുമ്പില്‍ ഉപവാസമിരിക്കുമെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ കൈയേറ്റ വിഷയം വീണ്ടും ചര്‍ച്ചയാകും.
deshabhimani

Filed under .

0 comments for "നഗരസഭാ ബസ്സ്റ്റാന്റ് കൈയേറ്റം: ഒഴിപ്പിക്കുമെന്ന പ്രഖ്യാപനം വെറുതെയായി ."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas