Headlines
By Malakkallu Express:December 14, 2014

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര: കെ.എസ്‌.ആര്‍.ടി.സിയുടെ വാര്‍ഷിക നഷ്‌ടം 16.50 കോടി

പത്തനംതിട്ട: പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര അനുവദിക്കുന്നതിലൂടെ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഉണ്ടാകുന്ന വാര്‍ഷികനഷ്‌ടം 16.50 കോടിരൂപയെന്ന്‌ ജീവനക്കാരുടെ സംഘടനകള്‍. നിത്യച്ചെലവിന്‌ പോലും വകയില്ലാതെ ഉഴലുന്ന കോര്‍പ്പറേഷന്‌ വന്‍ ബാധ്യത ഉണ്ടാകുമെന്നാണ്‌ അവരുടെ ആശങ്ക. 1.30 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ്‌ കെ.എസ്‌.ആര്‍.ടി.സിയില്‍ നിന്ന്‌ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുകയെന്ന്‌ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുമൂലം കോര്‍പ്പറേഷനുണ്ടാകുന്ന ബാധ്യത മന്ത്രി വെളിപ്പെടുത്തിയിരുന്നില്ല.mangalam malayalam online newspaper
ഡീസല്‍ വില കുറഞ്ഞതോടെ കെ.എസ്‌.ആര്‍.ടി.സിയുടെ പ്രതിദിന ലാഭം സംബന്ധിച്ച്‌ മന്ത്രി അവതരിപ്പിച്ച കണക്കിലും തെറ്റുണ്ട്‌. പ്രതിദിനം ശരാശരി നാലുലക്ഷം ലിറ്റര്‍ ഡീസലാണ്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ വേണ്ടത്‌. ഏറ്റവുമൊടുവില്‍ ഡീസല്‍ വില കുറഞ്ഞതോടെ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഒരു ലിറ്ററില്‍ 6.40 രൂപയുടെ ലാഭമാണ്‌ ഉണ്ടായിരിക്കുന്നത്‌.
ഇതനുസരിച്ച്‌ 25.60 ലക്ഷം രൂപയാണ്‌ പ്രതിദിനലാഭം. ഇത്രയും തുക ഒരു ദിവസം തന്നെ ലാഭമുണ്ടായിട്ടും തൊഴിലാളികളുടെ ശമ്പളം, പെന്‍ഷന്‍, മറ്റ്‌ ആനുകൂല്യങ്ങള്‍ എന്നിവ യഥാസമയം നല്‍കുന്നുമില്ല.
വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര അനുവദിക്കുന്നതിലൂടെ പ്രതിവര്‍ഷം 16.50 കോടി നഷ്‌ടമാകുന്നത്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ കനത്ത തിരിച്ചടിയാണ്‌.
ശമ്പളം പോലും കൃത്യസമയത്ത്‌ നല്‍കാന്‍ കഴിയാതെ കടക്കെണിയില്‍പ്പെട്ടുഴലുന്ന കോര്‍പ്പറേഷന്‌ തീരെച്ചെറിയ തുക പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാണവായുവാണ്‌. - See more at: http://www.mangalam.com

Filed under .

0 comments for "വിദ്യാര്‍ഥികളുടെ സൗജന്യയാത്ര: കെ.എസ്‌.ആര്‍.ടി.സിയുടെ വാര്‍ഷിക നഷ്‌ടം 16.50 കോടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas