Headlines
By Malakkallu Express:December 02, 2014

ജില്ലയില്‍ വിവിധ ബാങ്കുകള്‍ 2178.31 കോടി രൂപ വിനിയോഗിച്ചു

കാസര്‍കോട്: ജില്ലയില്‍ 2014 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള വാര്‍ഷിക പദ്ധതികളില്‍ വിവിധ ഇനങ്ങളിലായി 2178.31 കോടി രൂപ വിവിധ ബാങ്കുകള്‍ വിതരണം ചെയ്തതായി കലക്ടറേറ്റില്‍ ചേര്‍ന്ന ലീഡ്ബാങ്ക് ജില്ലാതല അവലോകന യോഗം വിലയിരുത്തി. മൊത്തം പദ്ധതി തുകയുടെ 97 ശതമാനമാണ് വിനിയോഗിച്ചത്. മൊത്തം മുന്‍ഗണനാ വായ്പകള്‍ക്ക് 67 ശതമാനം വിനിയോഗിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുംപെട്ട ആളുകള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മാനുഷിക പരിഗണന നല്‍കിക്കൊണ്ട് വായ്പകളിലുളള ജപ്തി നടപടികള്‍ 3 മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് കലക്ടര്‍ പറഞ്ഞു. എസ്. ബി.ടി, എസ്.ബി.ഐ , കനറാ എന്നീ പൊതുമേഖലാ ബാങ്കുകള്‍ സ്ഥിരമായി ജില്ലാതല അവലോകന യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെ കലക്ടര്‍ വിമര്‍ശിച്ചു. അര്‍ഹരായ ഒറ്റ വിദ്യാര്‍ത്ഥിക്കുപോലും വിദ്യാഭ്യാസ ലോണ്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്.
കാര്‍ഷിക വായ്പകള്‍ കൃഷിയാവശ്യത്തിനു തന്നെയാണ് വിനിയോഗിക്കുന്നതെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. ബാങ്ക് സംബന്ധമായ സബ്സിഡികള്‍, സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ അതാത് ബാങ്കുകളെത്തന്നെ സമീപിക്കണമെന്ന് യോഗം അറിയിച്ചു.
യോഗത്തില്‍ ലീഡ്ബാങ്ക് കാസര്‍കോട് ജില്ലാ മാനേജര്‍ എന്‍.കെ. അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. സിണ്ടിക്കേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് ഗണേശന്‍, റിസര്‍വ്വ് ബാങ്ക് എ.ജി.എം പി രവീന്ദ്രന്‍, നബാര്‍ഡ് എ.ജി. എം. എന്‍. ഗോപാലന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. പി ബാലകൃഷണന്‍, എന്‍. ദേവീദാസ്, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Filed under .

0 comments for "ജില്ലയില്‍ വിവിധ ബാങ്കുകള്‍ 2178.31 കോടി രൂപ വിനിയോഗിച്ചു "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas