By Malakkallu Express:December 03, 2014
പെട്രോളിന് ഒരു രൂപ, ഡീസലിന് 2.25 രൂപ എക്‌സൈസ് തീരുവ കൂട്ടി.
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കൂട്ടി. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് രണ്ടേകാല്‍ രൂപയുമാണു കൂട്ടിയത്
.
എന്നാല്‍ ഉപയോക്‌താക്കളെ വിലവര്‍ധന ബാധിക്കില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. രാജ്യാന്തര വിപണിയില്‍ ഇന്ധനവില താഴ്‌ന്നതോടെ പെട്രോള്‍ ലിറ്ററിന് 91 പൈസയും ഡീസലിന് 64 പൈസയും തിങ്കളാഴ്‌ച കുറച്ചിരുന്നു. നവംബര്‍ 12നും എക്‌സൈസ് തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അന്നു പെട്രോളിനും ഡീസലിനും ഒന്നര രൂപ വച്ചായിരുന്നു കൂട്ടിയത്. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതോടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തിലും വര്‍ധനയുണ്ടാകും.
ഈ സാമ്പത്തിക വര്‍ഷത്തെ ബാക്കിയുള്ള സമയത്ത് 4,000 കോടി രൂപയോളം സര്‍ക്കാരിന് അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യാന്തരവിപണിയില്‍ ഇന്ധവില ബാരലിന് 67 ഡോളറായി താഴ്‌ന്നു.