By Malakkallu Express:December 03, 2014
കൊപ്രയുടെ താങ്ങുവില കൂട്ടി
ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. മില്‍ കൊപ്രക്ക് ക്വിന്‍റലിന്മേല്‍ 300 രൂപ കൂട്ടി 5550 രൂപയാക്കി. അടുത്ത സീസണിലേക്ക് ഉണ്ടക്കൊപ്രയുടെ കുറഞ്ഞ താങ്ങുവില 5830 രൂപയായിരിക്കും. ക്വിന്‍റലിന് 330 രൂപയുടെ വര്‍ധനവാണിത്. കാര്‍ഷിക വിലനിര്‍ണയ കമീഷന്‍ ശിപാര്‍ശ പ്രകാരമാണ് വില പുതുക്കിയതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

