Headlines
By Malakkallu Express:December 03, 2014

ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന് ദൂരദര്‍ശന്‍ അവതാരക

അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു
ന്യൂഡല്‍ഹി: ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പിണഞ്ഞ അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചതിനെ തുടര്‍ന്ന് തനിക്ക് ആത്മഹത്യചെയ്യാന്‍ തോന്നിയെന്ന് ദൂരദര്‍ശന്‍ അവതാരക. 24കാരിയായ അയേന പഹൂജ ‘ദ ലോജിക്കല്‍ ഇന്ത്യന്‍’ എന്ന സോഷ്യല്‍ മീഡിയ കമ്യൂണിറ്റിയുടെ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്ത വിഡിയോയിലാണ് അവസ്ഥ വെളിപ്പെടുത്തിയത്.ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന് ദൂരദര്‍ശന്‍ അവതാരക

ചലച്ചിത്രോത്സവത്തിന്‍െറ ഉദ്ഘാടനച്ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ ഇന്ത്യയുടെ ഗവര്‍ണര്‍ എന്നാണ് അയേന വിശേഷിപ്പിച്ചത്. ഒരു ചൈനീസ് നടിയെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞതുമില്ല. സിനിമയെക്കുറിച്ച് കാര്യമായൊന്നും അറിയില്ളെന്ന് സമ്മതിച്ചായിരുന്നു അവതാരകയുടെ തുടക്കം. മേളയില്‍ പങ്കെടുക്കാനത്തെിയ പ്രതിനിധിയോട് നിങ്ങള്‍ക്ക് സിനിമ കാണാന്‍ ഇഷ്ടമാണോ എന്നു ചോദിക്കുകയും ചെയ്തു.

ഇത്തരം അബദ്ധങ്ങള്‍ നിറഞ്ഞ നാലു മിനിറ്റ് വിഡിയോ ആണ് വൈറലായത്. ‘എന്‍െറ കരിയര്‍ നശിച്ചു. തുടര്‍ന്നുള്ള കരാറുകളില്‍നിന്ന് ദൂരദര്‍ശന്‍ ഒഴിവാക്കി. വല്ലാതെ ദു:ഖിതയാണ് ഞാന്‍. നാലുദിവസമായി ആഹാരം കഴിച്ചിട്ടില്ല. എന്‍െറ കുടുംബം സൈബര്‍ ക്രൈം ഡിപാര്‍ട്മെന്‍റിനെ സമീപിച്ചതിനെ തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തെങ്കിലും ചിലര്‍ അത് വീണ്ടും അപ്ലോഡ് ചെയ്യുന്നു.’ പരിഹസിക്കുന്നത് നിര്‍ത്തണമെന്നും അയേന അഭ്യര്‍ഥിച്ചു.

Filed under .

0 comments for "ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന് ദൂരദര്‍ശന്‍ അവതാരക"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas