By Malakkallu Express:December 02, 2014
ഷവോമിയുടെ റെഡ്മി നോട്ട് ഇന്ത്യയില്‍; വില 8,999 രൂപ
നോക്കിയയും സാംസങും വാങ്ങാന്‍ കാശ് തികയാത്ത ആംആദ്മികളായിരുന്നു പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ചൈനീസ് ഫോണ്‍ വാങ്ങിയിരുന്നത്. ഏതാ ഫോണ്‍ എന്നാരെങ്കിലും ചോദിച്ചാല്‍ കൃത്യമായ ബ്രാന്‍ഡ് പറയാതെ 'ഓ ഇതു ചൈനയാ' എന്നു പറഞ്ഞൊഴിയുകയായിരുന്നു പതിവ്. അയ്യായിരത്തിനും പതിനായിരത്തിനുമൊക്കെ വമ്പന്‍ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന അതേ മോഡല്‍ ഫോണുകള്‍ മൂവായിരത്തില്‍ താഴെ വിലയ്ക്ക് ചൈനീസ് കമ്പനികള്‍ അന്നേ വിപണിയിലെത്തിച്ചിരുന്നു. എന്നാലും ചൈനയില്‍ വിശ്വാസം പോരാത്ത ഇടത്തരക്കാരും പണക്കാരും ആ ഫോണുകളെ പുച്ഛിച്ചുതള്ളി. 
ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന ചീത്തപ്പേര് കഴുകിക്കഴഞ്ഞ കമ്പനിയാണ് ഷവോമി. ഇ-ടെയ്‌ലിങ് സൈറ്റായ ഫ് ളിപ്കാര്‍ട്ടുമായി സഹകരിച്ചുകൊണ്ട് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച എംഐ3 എന്ന സ്മാര്‍ട്‌ഫോണ്‍ മോഡല്‍ രാജ്യത്ത് നന്നായി വിറ്റുപോയി. തുടര്‍ന്ന് 5,999 രൂപയ്ക്ക് റെഡ്മി 1എസ് എന്നൊരു കിടിലന്‍ ഫോണും കമ്പനി ഓണ്‍ലൈനിലൂടെ വില്പനയ്ക്കു വെച്ചു. ആദ്യമിനുട്ടുകളില്‍ തന്നെ പതിനായിരക്കണക്കിന് റെഡ്മി ഫോണുകള്‍ വിറ്റഴിഞ്ഞു. ആവശ്യക്കാരുടെ തള്ളിക്കയറ്റം കാരണം ഫ് ളിപ്കാര്‍ട്ട് വെബ്‌സൈറ്റ് പലവട്ടം ബ്ലോക്കായി.
സപ്തംബര്‍ പകുതിയിലാണ് റെഡ്മി ഇന്ത്യയിലെത്തിയത്. രണ്ടരമാസത്തിനുള്ളില്‍ ഒരുലക്ഷത്തിലേറെ യൂണിറ്റുകള്‍ ഷവോമി ഇന്ത്യയില്‍ വിറ്റിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പ്. കൊടുക്കുന്ന പണത്തിന് അതിനിരട്ടി മൂല്യം എന്ന ലളിതസമവാക്യമാണ് റെഡ്മിയെ ഇന്ത്യക്കാര്‍ക്കിടയില്‍ സൂപ്പര്‍താരമാക്കിയത്. ഇന്ന് കാശുള്ളവനും ഇല്ലാത്തവനുമൊക്കെ റെഡ്മി ഫോണുകള്‍ക്കായി പിടിവലി കൂടുന്നു.
ഇപ്പോഴിതാ റെഡ്മി നോട്ട് ( Xiaomi Redmi Note ) എന്ന പുത്തന്‍ സ്മാര്‍ട്‌ഫോണുമായി ഷവോമി വീണ്ടും ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കായുള്ള റെഡ്മി നോട്ടിന്റെ ആദ്യവില്പന ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുകയാണ്.
ചൈനയിലും ഹോങ്‌കോങിലും തായ്‌വാനിലുമൊക്കെ വമ്പന്‍ സ്വീകാര്യത നേടിയ ഫാബ്‌ലറ്റാണ് റെഡ്മി നോട്ട്. തായ്‌വാനില്‍ ഈ ഫോണ്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ വില്പനയ്ക്കുവച്ചപ്പോള്‍ ആദ്യസെക്കന്‍ഡില്‍ മാത്രം പതിനായിരം ഓര്‍ഡറുകള്‍ ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ അതിനിരട്ടി വില്പന ആദ്യസെക്കന്‍ഡില്‍ നടക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഷവോമി കമ്പനി അധികൃതര്‍.
സ്‌പെസിഫിക്കേഷനിലും പ്രവര്‍ത്തനത്തിലും ഐഫോണ്‍ ആറിനും സാംസങ് നോട്ടിനുമൊപ്പം; എന്നാല്‍ വില ഗാലക്‌സി ഡ്യൂവോസിലും കുറവ്- ഇതാണ് റെഡ്മി നോട്ടിനെ ലോകവിപണിയില്‍ ഇത്രമേല്‍ ജനപ്രിയമാക്കിയത്. ഒറ്റക്കാഴ്ചയില്‍ അതിമനോഹരം എന്നൊന്നും ആരും ഈ ഫോണിനെ വിശേഷിപ്പിക്കാനിടയില്ല. സാംസങിന്റെ ഗാലക്‌സി സീരീസിലെ ഫോണുകള്‍ പോലെ സാദാമട്ടിലുള്ള ഡിസൈന്‍.

720X1280 പിക്‌സല്‍ റിസൊല്യൂഷനുള്ള 5.5 ഇഞ്ച് ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയാണ് ഫോണിലേത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 യുടെ സംരക്ഷണമുണ്ട്. വെബ് ബ്രൗസിങിനും ഇ-ബുക്ക് വായനയ്ക്കുമൊക്കെ മികച്ച റിസല്‍ട്ട് ഡിസ്‌പ്ലേ സമ്മാനിക്കുന്നു.
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ പതിപ്പ് അടിസ്ഥാനമാക്കി ഷവോമി സ്വന്തമായി വികസിപ്പിച്ചെടുത്ത എം.ഐ. യൂസര്‍ ഇന്റര്‍ഫേസാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് വെര്‍ഷനില്‍ രൂപപ്പെടുത്തിയ അപ്‌ഡേറ്റഡ് ഇന്റഫേസ് ഉടന്‍ ലഭ്യമാക്കുമെന്ന് ഷവോമി ഉറപ്പുനല്‍കുന്നു. കിറ്റ്കാറ്റ് എന്നാണ് പറയുന്നതെങ്കിലും ഐഫോണ്‍ 6 ഇന്റര്‍ഫേസിന്റെ ഈച്ചക്കോപ്പിയാണ് ഈ പുതിയവെര്‍ഷനെന്ന് വാര്‍ത്ത പരന്നിട്ടുണ്ട്.
1.6 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാ-കോര്‍ മീഡിയാടെക് പ്രൊസസറാണ് റെഡ്മി നോട്ടിന് കരുത്തേകുന്നത്. ഒപ്പം രണ്ട് ജിബി റാമും. എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുളള ഫോണില്‍ 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും.
എ്ല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണിന്റെ മറ്റൊരു ആകര്‍ഷണം. പതിനായിരം രൂപയില്‍ താഴെയുളള ഫോണുകള്‍ക്ക് ഇത്രയും ശേഷിയുളള ക്യാമറയുണ്ടാകുന്നത് അപൂര്‍വസംഭവം തന്നെ. സെല്‍ഫിഭ്രാന്തന്‍മാര്‍ക്ക് വേണ്ടി അഞ്ച് മെഗാപിക്‌സലിന്റെ ഫ്രണ്ട് കാമറയും സജ്ജമാക്കിയിരിക്കുന്നു. ജിയോ-ടാഗിങ്, ടച്ച് ഫോക്കസ്, ഫേസ്/സ്‌മൈല്‍ ഡിറ്റക്ഷന്‍, ഹൈഡെഫനിഷന്‍ റെക്കോഡിങ് തുടങ്ങി ആധുനികസംവിധാനങ്ങളെല്ലാം ചേരുന്നവയാണ് ഇതിലെ ക്യാമറകള്‍.
ഭാരത്തിന്റെ കാര്യത്തില്‍ ഐഫോണ്‍ 6 ന്റെയും ഗാലക്‌സി നോട്ടിന്റെയും അത്രയൊന്നും വരില്ല റെഡ്മി നോട്ട്-199 ഗ്രാം മാത്രം. കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റിമീറ്റര്‍, ജിറോമീറ്റര്‍, കോംപസ് തുടങ്ങിയ സേവനങ്ങളും ഫോണിലുണ്ട്.
ഒമ്പതിനായിരം രൂപയ്ക്ക് ഇന്ന് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഫോണ്‍ റെഡ്മി നോട്ട് തന്നെയെന്ന് നിസ്സംശയം പറയാം. ഒക്ടാ-കോര്‍ പ്രൊസസര്‍, 13 മെഗാപിക്‌സല്‍ ക്യാമറ, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നീ മൂന്നു കാര്യങ്ങള്‍ മാത്രം മതി കൊടുത്ത കാശ് മുതലാവാന്‍.
ഇനി അറിയേണ്ടത് ഈ ഫോണിന്റെ പ്രവര്‍ത്തനമികവാണ്. അതിന് ഫോണ്‍ കൈയില്‍ കിട്ടുന്നതുവരെ കാത്തിരുന്നേ പറ്റൂ.