By Malakkallu Express:December 02, 2014
സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ വരുന്നു
ജിസാന്‍ (സൗദി അറേബ്യ): സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ യോഗ്യതാ പരീക്ഷ നടപ്പാക്കുന്നു. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് പരീക്ഷ നടത്തി ലൈസന്‍സ് നല്‍കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ വിദേശ തൊഴിലാളികളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തൊഴില്‍ പരിശീലന കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ.ഫഹദ് അല്‍ തുവൈജിരി പറഞ്ഞു. വിദേശ രാജ്യങ്ങളിലേതിന് തുല്യമായ തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശീലന കേന്ദ്രങ്ങളിലെ പാഠ്യപദ്ധതിക്ക് ഇതിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കും.
മതിയായ യോഗ്യതയും കഴിവും ഉറപ്പുവരുത്താതെ തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് യുവാക്കള്‍ ബിരുദം നേടുന്നത് ഒഴിവാക്കാനും തൊഴില്‍ മാനദണ്ഡങ്ങള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുമായി സഹകരിച്ച് തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും കോര്‍പ്പറേഷന്‍ മുന്നിട്ടിറങ്ങും.