By Malakkallu Express:December 08, 2014
സാമൂഹിക അനീതിക്കെതിരെ യുവജനങ്ങള്‍ പ്രതികരിക്കണം -ടി.വി.രാജേഷ്
ചിറ്റാരിക്കാല്‍: സാമൂഹിക അനീതിക്കും അന്ധവിശ്വാസത്തിനും എതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ടി.വി.രാജേഷ് എം.എല്‍.എ.. സി.പി.എം. എളേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള യുവജന-വിദ്യാര്‍ഥി സംഗമം മൗക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സി.പി.എം. മൗക്കോട് ലോക്കല്‍ സെക്രട്ടറി പി.പി.രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സി.പി.എം. എളേരി ഏരിയാ സെക്രട്ടറി സാബു അബ്രഹാം, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, മനിയേരി കുഞ്ഞമ്പു നായര്‍, കെ.പി.നാരായണന്‍, സി.ജെ.സജിത്ത്, വിജിന്‍, രഞ്ജിത്ത് പൂങ്ങോട് കെ.ഹരീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രാഗമാലിക-നാടന്‍ കലാമേള അവതരിപ്പിച്ചു.

