By Malakkallu Express:December 02, 2014
ശില്‍പ്പി പത്തുവര്‍ഷം ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞപ്പോള്‍..!
മെക്‌സികോ: ഭൂമിക്കടിയിലെ ഒരു ഗുഹയ്ക്കുള്ള കഴിയുക. അതും പത്തുവര്‍ഷം., ഒപ്പം തന്റെ പ്രിയപ്പെട്ട നായയും. അമേരിക്കന്‍ ശില്‍പ്പിയായ റാ പോളറ്റാണ് കഴിഞ്ഞ പത്ത് വര്‍ഷമായി മെക്‌സിക്കോയിലെ ഒരു ഭൂപ്രദേശത്ത് തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തോടൊപ്പം കഴിയുന്നത്. മനോഹരമായ ശില്പങ്ങള്‍ കൊത്തിയെടുക്കുന്നതിനായി മെക്‌സിക്കോയിലെ തരിശ് ഭുമിയിലൂടെ തന്റെ പട്ടിക്കുട്ടിക്കൊപ്പം നടക്കുകയായിരുന്ന പോളറ്റ് വളരെ യാദൃശ്ചികമായാണ് ഭീമാകാരമായ ആ പാറക്കെട്ട് കണ്ടത്. ചെന്നു നോക്കിയപ്പോള്‍ ആളെ വിഴുങ്ങാനെന്നപോലെ വായ് തുറന്നുകൊണ്ട് ഒരു ഗുഹാമുഖം. അകത്ത് കടന്ന പോളെറ്റ് ഉറപ്പിച്ചു. താന്‍ തേടി നടന്ന സ്ഥലം ഇതുതന്നെ. ഭൂമിക്ക് അടിയിലുള്ള ഗുഹയിലേക്ക് സൂര്യപ്രകാശം ആഴ്ന്നിറങ്ങുന്നത് ഗുഹയുടെ ഇരുണ്ടമുഖത്തിന് പ്രകാശം നല്‍കുന്നുണ്ട്. വ്യത്യസ്തമായ രൂപങ്ങള്‍, ചിത്രപ്പണികള്‍, കൊത്തുപണികള്‍ തുടങ്ങി പത്ത് വര്‍ഷത്തെ പ്രയത്‌നം കൊണ്ട് പോളറ്റ് ആ ഗുഹയുടെ ഭാവം തന്നെ മാറ്റിയെടുത്തു. ഭീമാകാരമായ പാറക്കെട്ടുകളില്‍ കൊത്തിയെടുത്ത ശില്പങ്ങള്‍ കലയേയും കലാകാരന്മാരേയും സ്‌നേഹിക്കുന്നവര്‍ക്കും പ്രകൃതിയുടെ സൃഷ്ടികളെ അംഗീകരിക്കുന്നവര്‍ക്കുംതുറന്നുകൊടുക്കാനാണ് പോളറ്റ് ഉദ്ദേശിക്കുന്നത്. കലാ സന്ധ്യകള്‍ അരങ്ങേറുന്നതിനുള്ള വേദിയായും ഇത് മാറിക്കഴിഞ്ഞു. റാ പോളറ്റിനെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററി, 2014ലെ മികച്ച ഡോക്യുമെന്ററിക്കുള്ള അക്കാദമി അവാര്‍ഡിന് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു.

